മാസ്മരിക സംഗീതത്തിന്റെ മാന്ത്രിക സ്പര്‍ശവുമായി ‘ഡെയിലി ഡിലൈറ്റ് മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ്’ ഫെബ്രുവരി 3 ന്

ഐര്‍ലണ്ടിലെ മലയാളി സമൂഹത്തിനായി കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഈ വര്‍ഷത്തെ ആദ്യ പരിപാടിയായി മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് ഫെബ്രുവരി 3 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് തലയിലെ ഫിര്‍ഹൌസിലുള്ള സൈന്റോളജി കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു .തായമ്പകയിലെ മുടിചൂടാ മന്നനായ പദ്മശ്രീ പുരസ്‌കാര ജേതാവ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും വയലിന്‍ പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന ശബരീഷ് പ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഇമോര്‍ട്ടല്‍ രാഗ ട്രൂ പ്പും വിവിധതരംവാദ്യോപകരണങ്ങളുമായി അണിനിരക്കുന്ന മനോഹരമായ ഒരുസംഗീത ഫ്യൂഷന്‍ സന്ധ്യയാണ് ഐര്‍ലണ്ടിലെ കാലാസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

2009ല്‍ ഭാരത സര്‍ക്കാരിന്റെ പദ്മശ്രീ പുരസ്‌കാരവും 2012 ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും കരസ്ഥ മാക്കിയ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ തായമ്പക ആസ്വദിക്കാനുള്ള സുവര്‍ണ അവസരമാണിത് .നാടന്‍ സംഗീതത്തെയും വെസ്റ്റേണ്‍ സംഗീതത്തെയും അപൂര്‍വമായ തരത്തില്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഭാവ താള ലയങ്ങളിലൂടെയുള്ള യാത്ര കലാസ്വാദകര്‍ക്കു ഒരിക്കലും മറക്കാനാവത്ത അനുഭൂതിയായിരിക്കും . വയലിനില്‍ നിന്നും മാന്ത്രിക ഈണങ്ങള്‍ പുറപ്പെടുവിക്കുന്ന ശബരീഷ് പ്രഭാകര്‍ ഇതിനകംതന്നെ മലയാളിമനസ്സുകളില്‍ ഇടം പിടിച്ച സംഗീതജ്ഞനാണ് .

ഐര്‍ലണ്ടില്‍ പുതുതായി രൂപം കൊണ്ട ‘സൂപ്പര്‍ ഡൂപ്പര്‍ ക്രീയേഷന്‍സ്’ എന്ന എന്റര്‍ടൈന്റ്‌മെന്റ് കമ്പനിയുമായി ചേര്‍ന്നാണ് ‘മലയാളം’ ഈ മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിക്കുന്നത്. ഡെയിലി ഡിലൈറ്റ് ആണ് പരിപാടിയുടെ മുഘ്യ സംഘാടകര്‍ .ഈ പ്രവാസ ജീവിതത്തിലും കലയെയും സംസ്‌കാരത്തെയും എന്നും ഐറിഷ് മലയാളികളോടൊപ്പം ചേര്‍ത്തു പിടിച്ചു നടത്താന്‍ മുന്നിട്ടുനിന്നിട്ടുള്ള ‘മലയാളം’ സംഘടനയുടെ ഈ പുതുമയാര്‍ന്ന ഉദ്യമത്തിലേക്കു നല്ലവരായ എല്ലാ മലയാളികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു .

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപെടുക.

അലക്‌സ് 0871237342
പ്രദീപ് 0871390007
വിജയ് 0877211654
സാജന്‍ 0868580915

 

Share this news

Leave a Reply

%d bloggers like this: