‘മാര്‍ വാലാ’ – വിശ്വാസോത്സവം ജൂലൈ 2,3 തീയതികളില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം കുട്ടികളുടെ വിശ്വാസോത്സവം ‘മാര്‍ വാലാ’ ജൂലൈ 2,3 തീയതികളില്‍ നടത്തപ്പെടും. കുട്ടികളില്‍ ക്രൈസ്തവിശ്വാസവും, പാരമ്പര്യങ്ങളും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, ബൈബിള്‍ അധിഷ്ഠിതമായ അറിവും പകര്‍ന്നുനല്‍കാനുതകുന്ന രണ്ട് ദിവസത്തെ പരിശീലന പരിപാടി താല ഫെര്‍ട്ടകെയിന്‍ ദേവാലയത്തിലാണ് നടക്കുക. (Church of Incarnation, Fettercairn)

മതബോധനക്ലാസുകളിലെ രണ്ടാം മുതല്‍ ഏഴാം ക്ലാസുവരെ യുള്ള കുട്ടികള്‍ക്കായ് ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണു വിശ്വാസോത്സവം നടത്തപ്പെടുക. ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. പത്ത് യൂറോ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. പെന്‍ / പെന്‍സില്‍ & നോട്ട്ബുക്ക് കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 2019 ജൂണ്‍ 30 ന് മുമ്പ് PMS വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

വിശ്വാസോത്സവത്തെ തുടര്‍ന്ന് ജൂലൈ 3ന് വൈകിട്ട് 3 മണിക്ക് വി.തോമാശ്‌ളീഹായുടെ (ദുക്‌റാന) തിരുനാള്‍ ആഘോഷിക്കപ്പെടുന്നൂ. കളിയും ചിരിയും പാട്ടും പ്രാര്‍ത്ഥനയും വിചിന്തനവും കുര്‍ബാനയും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന വിശ്വാസോതസവത്തിലേയ്ക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: