മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയര്‍ലണ്ടില്‍ 3000 വോളന്റിയര്‍മാരെ സജ്ജമാക്കുന്നു.

ഡബ്ലിന്‍: അടുത്ത വര്‍ഷം ഫ്രാന്‍സിന് മാര്‍പ്പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് ഏകദേശം 3000 വോളന്റിയര്‍മാര്‍ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായിരിക്കും പോപ്പ് അയര്‍ലണ്ടിലെത്തുന്നത്. അടുത്ത വര്‍ഷം ഒന്‍പതാം വേള്‍ഡ് ഫാമിലി മീറ്റിങ്ങില്‍ അനുഗ്രഹ പ്രഭാഷണത്തിനെത്തുന്ന മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്.

ലോക കുടുംബ സമ്മേളനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാര്‍പ്പാപ്പ ഐറിഷ് ആര്‍ച്ച് ബിഷപ്പ് ഡെയര്‍മഡ് മാര്‍ട്ടിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പോപ്പിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിദേശീയരും സ്വദേശീയരും ഉള്‍പ്പെടെ വന്‍ ജനാവലിക്ക് ഡബ്ലിന്‍ സാക്ഷ്യം വഹിക്കും. പരിപാടിയുടെ ചടങ്ങുകള്‍ കൂടാതെ ഡബ്ലിനില്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യവും ഒരുക്കുക എന്ന ശ്രമകരമായ ജോലി സിറ്റി-കൗണ്ടി കൗണ്‍സിലുകള്‍, ഭവന മന്ത്രാലയം എന്നീ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കാനാണ് അയര്‍ലന്‍ഡ് ലക്ഷ്യമിടുന്നത്.

2018 ലെ സംഗമ വേദിയായി ഡബ്ലിന്‍ തിരഞ്ഞെടുത്തതും പാപ്പ തന്നെയാണ്. കൂടാതെ ഇതിന് കുടുംബത്തിന്റെ സുവിശേഷം; ലോകത്തിന്റെ സന്തോഷം എന്ന തീം നല്‍കുകയും ചെയ്തു. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പാപ്പാ അയര്‍ലണ്ടിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണു അവസാനമായി അയര്‍ലണ്ട് സന്ദര്‍ശിച്ച മാര്‍പാപ്പ. അന്ന് ഡബ്ലിന്‍ ഫീനിക്സ് പാര്‍ക്കില്‍ 10ലക്ഷം പേരാണ് പാപ്പയ്ക്ക് സ്വാഗതമേകാന്‍ എത്തിയത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: