മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തിന് മുന്നോടിയായി ‘പാപ്പ ഇമോജി’യുമായി ട്വിറ്റര്‍

ഡബ്ലിന്‍: ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കാനായി ഫ്രാന്‍സിസ് പാപ്പ അയര്‍ലണ്ടില്‍ എത്തുന്നതു പരിഗണിച്ചു പാപ്പ ഇമോജി അവതരിപ്പിക്കുവാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നു. അയര്‍ലണ്ടിന്റെ പതാകയുടെ മുന്‍പില്‍ ഫ്രാന്‍സിസ് പാപ്പ നില്‍ക്കുന്ന രീതിയിലുള്ള ഒരു ഇമോജിയും, അയര്‍ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കിലെ ദേവാലയവുമായി ബന്ധപ്പെട്ട മറ്റൊരു ഇമോജിയുമായിരിക്കും ട്വിറ്റര്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

#PopeInIreland, #FestivalOfFamilies തുടങ്ങിയവയായിരിക്കും ലോക കുടുംബ സംഗമവും, പാപ്പയുടെ വരവും പ്രമാണിച്ചുള്ള പ്രധാന ട്വിറ്റര്‍ ഹാഷ് ടാഗുകള്‍. പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശന സമയത്ത് ആരെയൊക്കെ ട്വിറ്ററില്‍ പിന്‍തുടരണം എന്നുളള നിര്‍ദേശവും ട്വിറ്റര്‍ നല്‍കും.

പുതിയ പാപ്പ ഇമോജി ട്വിറ്റര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ലോക കുടുംബ സംഗമത്തിന്റെ സംഘാടകര്‍ പറഞ്ഞു. നേരത്തെ 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയില്‍ എത്തിയപ്പോള്‍ പാപ്പ അമേരിക്കയില്‍ പതാകയുടെ മുന്‍പില്‍ നില്‍ക്കുന്ന രീതിയിലുള്ള ഒരു ഇമോജി ട്വിറ്റര്‍ രൂപകല്‍പന ചെയ്തിരുന്നു. ആഗസ്റ്റ് മാസം ഇരുപത്തിഒന്നു മുതല്‍, ഇരുപത്തിയാറു വരെ അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ വെച്ചാണ് ലോക കുടുംബ സംഗമം നടക്കുന്നത്. ഏതാണ്ട് അഞ്ചുലക്ഷം വിശ്വാസികള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി കുടുംബ സംഗമത്തില്‍ പങ്കെടുക്കാനായി എത്തിചേരുമെന്നാണ് കരുതപ്പെടുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: