മാര്‍ച്ചുമാസത്തോടെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുമെന്ന് പാര്‍ട്ടിനേതാവ് ജയറാം രമേഷ്

ന്യൂഡല്‍ഹി: പുതിയ നേതാക്കളുടെ സംഘത്തിനൊപ്പം മാര്‍ച്ചുമാസത്തോടെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുമെന്ന് പാര്‍ട്ടിനേതാവ് ജയറാം രമേഷ് വ്യക്തമാക്കി. 60 കഴിഞ്ഞ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ ഉപദേശകരുടെ പദവിയായിരിക്കുമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി അധ്യക്ഷപദവി ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പങ്ങളോ വിയോജിപ്പോ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജയറാം രമേഷ് സൂചിപ്പിച്ചു. 1984ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ സംഭവിച്ചതുപോലെയുള്ള തലമുറകളുടെ മാറ്റമായിരിക്കും ഇത്തവണയുമുണ്ടാകുക. ഇപ്പോഴത്തെ ഇന്ത്യ യുവാക്കളുടെ ഇന്ത്യയാണെന്നും അത് പ്രതിഫലിപ്പിക്കുന്നതായിരിക്കണം പാര്‍ട്ടിനേതൃത്വമെന്നും ജയറാം രമേഷ് പറഞ്ഞു.

മുപ്പതുകളിലും നാല്‍പ്പതുകളിലുമുള്ള തലമുറയെ മുന്നിലേക്കുകൊണ്ടുവരണം. 60 കഴിഞ്ഞവരുടെ പരിചയസമ്പത്തും അറിവും പ്രയോജനപ്പെടുത്തണം. 70 കഴിഞ്ഞാല്‍ മാന്യമായി ഒഴിഞ്ഞുപോകണം ജയറാം രമേഷ് അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: