മായോ ഹോസ്പിറ്റല്‍ ശുചിത്വ രഹിതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

മായോ: കാസ്റ്റില്‍ ബാറിലുള്ള മായോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അപകടകാരിയായ ഫംഗസ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആശുപത്രി ഉപകരണങ്ങളും, അന്തരീക്ഷവും വൃത്തിഹീനമായ രീതിയിലാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ & ക്വളിറ്റി അതോറിറ്റി (ഫിക്ക) നടത്തിയ പരിശോധനയില്‍ ആശുപത്രി അന്തരീക്ഷത്തില്‍ അപകടകാരിയായ ‘ആസ്പര്‍ജിലോസിസ്’  എന്ന ഫംഗസ് ബാധയുള്ളതായി സ്ഥിതീകരിച്ചു. ഇത്തരം ഫംഗല്‍ ഇന്‍ഫെക്ഷന്‍ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. കൂടാതെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ കഴിവുള്ളതാണ് ഈ അപകടകാരി.

കഴിഞ്ഞ മെയ് 31 നാണ് ആശുപത്രിയില്‍ പരിശോധന നടന്നത്. ഈ ഫംഗല്‍ ബാധയുടെ അപകടം മനസ്സിലാക്കി ആരോഗ്യ വകുപ്പ് വീണ്ടും ജൂലൈയില്‍ ഫംഗസ് ബാധ കുറഞ്ഞതായി രേഖപ്പെടുത്തി. ഇതിന്റെ ഭാഗമായി മായോ ആശുപത്രി മുഴുവനായി ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു.

ഫിക്ക നടത്തുന്ന ഇത്തരം പരിശോധനകളില്‍ ആശുപത്രികളുടെ ഗുണമേന്മ പരിശോധനയ്ക്ക് പുറമേ ആശുപത്രി അധികൃതരുടെ നേതൃത്വ പാടവങ്ങളും, രോഗികളോടുള്ള സമീപനങ്ങളും വിലയിരുത്തപ്പെടുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: