മായോ ഗാല്‍വേ എന്നിവിടങ്ങളിലെ ഗ്യാസ് ഉപഭോക്താക്കള്‍ ഗ്യാസ് മീറ്ററുകള്‍ അടിയന്തിരമായി ഓഫ് ചെയ്യണമെന്ന് മുന്നറിയിപ്പ്

 

ഗാല്‍വേ: അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ കൗണ്ടികളായ മായോ ഗാല്‍വേ പ്രദേശങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്യാസ് മീറ്ററുകള്‍ ഓഫ് ചെയ്തിട്ടണമെന്ന് നിര്‍ദ്ദേശം. ഈ മേഖലയില്‍ ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രകൃതി വാതക കണക്ഷനുകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതൊരു അടിയന്തിര അറിയിപ്പായി കണ്ടുകൊണ്ട് ഉപയോഗം നിര്‍ത്തി വയ്ക്കണമെന്ന് ഗ്യാസ് നെറ്റ് വര്‍ക്ക് അയര്‍ലണ്ട് വ്യക്തമാകൂന്നു.

ബെല്ലന്‍ ബോയിലുള്ള ക്വറിസ് ടെര്‍മിനലിലൂടെ വിതരണം ചെയ്യപ്പെടുന്ന ഇന്ധനത്തില്‍ ഗന്ധം തിരിച്ചറിയുന്നതിനുള്ള രാസവസ്തുക്കള്‍ ചേര്‍ത്തിട്ടില്ലാത്തതിനാലാണ് വിതരണം നിര്‍ത്തിവച്ചിരിക്കുന്നത്. നിറമോ മണമോ ഇല്ലാത്ത പ്രകൃതി വാതകത്തിന്റെ ചോര്‍ച്ച മനസിലാക്കാന്‍ സള്‍ഫര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഗ്യാസ് കമ്പനി ഇത് ചേര്‍ക്കാതെയാണ് ഇപ്പോള്‍ ഇന്ധന വിതരണം നടത്തിയത്. ബെല്ലന്‍ ബോയ് ടെര്‍മിനലില്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി പ്രകൃതി വാതകം കത്തിയേരിയിച്ചുകൊണ്ടിരിക്കയാണ്.

48 മുതല്‍ 72 മണിക്കൂര്‍ വരെ ഉപഭോക്താക്കള്‍ക്ക് അസൗകര്യം നേരിടുമെന്ന് ഇന്ധന കമ്പനി അറിയിച്ചു. ക്വറിസ് ടെര്‍മിനലില്‍ നിന്ന് ഇന്ധനം സ്വീകരിക്കുന്ന പടിഞ്ഞാറന്‍ ഭാഗത്തുള്ള ആശുപത്രികള്‍ക്ക് പെട്ടെന്ന് തന്നെ സേവനം നല്‍കാനുള്ള തത്രപ്പാടിലാണ് ഗ്യാസ് കമ്പനി. അതിനു ശേഷം മാത്രമേ ഗാര്‍ഹിക വ്യാവസായിക യൂണിറ്റുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളൂ. 2015 നു ശേഷം പ്രവര്‍ത്തനം തുടങ്ങിയ ബെല്ലന്‍ ബോയില്‍ നിന്നും പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് ഇന്ധനം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്യാസ് നെറ്റ് വര്‍ക്ക് അയര്‍ലണ്ടിന്റെ കസ്റ്റമര്‍ കെയര്‍ ലൈന്‍ ആയ 1850-200 694 എന്ന ടോള്‍ ഫ്രീ നമ്പറുമായി ബന്ധപ്പെടുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: