മലയാള സിനിമയുടെ താരരാജാവിന് ഇന്ന് പിറന്നാള്‍, ആശംസ നേര്‍ന്ന് സിനിമ ലോകം

മഞ്ഞില്‍ വിരിഞ്ഞ താരരാജാവിന് ഇന്ന് പിറന്നാള്‍.ജീവിതത്തില്‍ 57 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മോഹന്‍ലാല്‍ എന്ന മലയാളികളുടെ സ്വന്തം ലാലേട്ടന് ആശംസ നേരുകയാണ് സിനിമലോകവും, പ്രേക്ഷകരും. മോഹന്‍ലാലിന്റെ പിറന്നാള്‍ അദ്ദേഹത്തിന്റെ സിനിമകളെ പോലെതന്നെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും, സുഹൃത്തുക്കളും.

1978ല്‍ പുറത്തിറങ്ങിയ തിരനോട്ടം എന്ന സിനിമയിലൂടെയായിരുന്നു ലാലേട്ടന്റെ വെള്ളിത്തിരയിലേക്കുള്ള കാല്‍വെയ്പ്. ആദ്യ സിനിമ വെളിച്ചം കണ്ടില്ലെങ്കിലും, പിന്നീടുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാളിക്ക് സമ്മാനിച്ചത് ഒരു വിസ്മയത്തെ തന്നെയായിരുന്നു. വില്ലനിലൂടെ വന്ന് മലയാളികളടക്കമുളള പ്രേക്ഷരുടെ മനസ്സില്‍ നായകനായ അപൂര്‍വ്വം നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍.

കഥാപാത്രങ്ങളുടെ പൂര്‍ണതക്കുവേണ്ടി മോഹന്‍ലാല്‍ എന്ന നടനും വ്യക്തിയും ഒരുങ്ങിയിറങ്ങിയപ്പോള്‍ അത് സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് മികവുറ്റ കഥാപാത്രങ്ങളെ തന്നെയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കുന്ന എണ്‍പതുകളെ പ്രണയ ഭരിതവും, വികാരതീവ്രവുമാക്കിയത് മോഹന്‍ലാല്‍ കഥാപാത്രങ്ങളായിരുന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകളിലെ സോളമനും, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനുമെല്ലാം ഇന്നും മലയാളസിനിമയില്‍ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളാണ്.

ഇന്ത്യന്‍ സിനിമ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 1000 കോടി പ്രൊജക്ടില്‍ ഒരുങ്ങുന്ന എംടിയുടെ രണ്ടാംമൂഴം. ഭീമനാകാന്‍ ലോകസിനിമയില്‍ ലാലേട്ടന്‍ മാത്രമേയുള്ളൂവെന്ന സംവിധായകന്‍ വി എ ശ്രീകുമാറിന്റെ അഭിപ്രായം തന്നെ മോഹന്‍ലാല്‍ എന്ന നടന്‍ ഇതിനോടകം ആടിതിമിര്‍ത്ത കഥാപാത്രങ്ങളുടെ വിജയമാണ്. മോഹന്‍ലാല്‍ അല്ലായിരുന്നു ഭീമസേനന്റെ റോളില്‍ എങ്കില്‍ താന്‍ തിരക്കഥ എംടിയെ തിരിച്ചേല്‍പ്പിക്കുമായിരുന്നും, മോഹന്‍ലാല്‍ ഭീമസേനനായി മാത്രമേ താന്‍ ക്യാമറ ചലിപ്പിക്കൂ എന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇന്നും പ്രശസ്തിയുടെ കൊടുമുടിയിലെത്തി നില്‍ക്കുമ്പോഴും സിനിമ ലോകത്തും മലയാള പ്രേക്ഷകരുടെ മനസ്സിലും ഉയരുന്ന ചോദ്യമാണ് മലയാള സിനിമ ഇനിയും മോഹന്‍ലാല്‍ എന്ന നടനെ പൂര്‍ണമായും ഉപയോഗിച്ചോ എന്ന ത്എന്നാല്‍ ആ ചോദ്യം തന്നെയാണ് ആ നടന്റെ ഓരോ സിനിമയെയും പ്രേക്ഷകര്‍ ഇന്നും ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്നതും സ്വീകരിക്കുന്നതും.

 

ഡികെ

Share this news

Leave a Reply

%d bloggers like this: