മായല്‍ത്തോ പെരുന്നാളും അയര്‍ലണ്ട് ഭദ്രാസന പള്ളി പ്രതിപുരുഷയോഗവും ഗാള്‍വേ പള്ളിയില്‍

ഗാള്‍വേ (അയര്‍ലണ്ട്) :നമ്മുടെ കര്‍ത്താവിന്റെ ദേവാലയ പ്രവേശനത്തെ അനുസ്മരിക്കുന്ന മായല്‍ത്തോ പെരുന്നാളും യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ട് ഭദ്രാസന പ്രതിപുരുഷ യോഗവും ഗാള്‍വേ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വെച്ച് അയര്‍ലണ്ട് ഭദ്രാസന മെത്രാപ്പോലീത്ത നി .വ .ദി .ശ്രീ .മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ഫെബ്രുവരി മാസം 1 )O തീയതി വ്യാഴാഴ്ച നടത്തപ്പെടുന്നു .അന്നേദിവസം വൈകിട്ട് 4 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും അയര്‍ലണ്ട് ഭദ്രാസനത്തിലെ എല്ലാ വൈദികരുടെയും സഹകാര്‍മ്മികത്വത്തിലും മായല്‍ത്തോ പെരുന്നാളിന്റെ പ്രത്യേക വി .കുര്‍ബാന .തുടര്‍ന്ന് 6 മണിക്ക് പള്ളി പാരിഷ്ഹാളില്‍ വെച്ച് അഭിവന്ദ്യ തിരുമേനിയുടെ അധ്യക്ഷതയില്‍ പള്ളിപ്രതിപുരുഷ യോഗം നടക്കും .അയര്‍ലണ്ട് ഭദ്രാസനത്തിലെ ഓരോ പളളികളില്‍ നിന്നും ട്രസ്റ്റി ,സെക്രട്ടറി കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവര്‍ പള്ളി പ്രതിപുരുഷയോഗത്തില്‍ സംബന്ധിക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ .ഫാ .ജിനോ ജോസഫ് അച്ചന്‍ അറിയിച്ചു

 

Share this news

Leave a Reply

%d bloggers like this: