മായം ചേര്‍ത്ത പാല്‍ വന്ധ്യതക്കിടയാക്കുമെന്ന് കണ്ടെത്തല്‍

 

കുഞ്ഞു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പാല്‍ നല്ലതാണ്. എന്നാല്‍, മായം ചേര്‍ക്കല്‍ എവിടെയും എന്ന പോലെ പാലിന്റെ കാര്യത്തിലും വില്ലനാണ്. പാലിലെ മായം ചേര്‍ക്കല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുെമന്ന് പുതിയ കണ്ടെത്തല്‍.

പാലുത്പാദനം വര്‍ധിപ്പിക്കാനായി കന്നുകാലികള്‍ക്ക് സ്റ്റീറോയ്ഡുകളും ഹോര്‍മോണ്‍ ഇഞ്ചക്ഷനുകളും നല്‍കുന്നു. ഇത് പാലിന്റെ ഗുണത്തെ ബാധിക്കുകയും ഈ പാലിന്റെ സ്ഥിര ഉപയോഗം ഗുണത്തേക്കാള്‍ ദോഷത്തിനടയാക്കുകയും ചെയ്യുന്നു.

കന്നു കാലികളില്‍ പാലുത്പാദനം വര്‍ധിപ്പിക്കാന്‍ നല്‍കുന്ന ഹോര്‍മോണല്‍ ഇഞ്ചക്ഷനാണ് ഓക്‌സിടോസിന്‍. അത് കന്നുകാലികളെ മാത്രമല്ല, ഇവ ഉത്പാദിപ്പിക്കുന്ന പാലില്‍ നിന്നുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ കഴിക്കുന്നവരെയും ബാധിക്കും. പാലോ പാലുത്പന്നങ്ങളോ കഴിക്കുന്നതിലൂടെ ഈ ഒക്‌സിടോസിന്‍ മനുഷ്യരിലുമെത്തുന്നു. ഇത് ധാരാളം പാര്‍ശ്വഫലങ്ങള്‍ക്കും ഇടവെക്കും.

പെണ്‍കുട്ടികളില്‍ ആര്‍ത്തവം നേരത്തെ വരുന്നത് മായം ചേര്‍ത്ത പാലുത്പന്നങ്ങളുടെ പാര്‍ശ്വഫലമായാണ്. പുരുഷന്‍മാരില്‍ സ്തനങ്ങള്‍ വളരുക, ഹോര്‍മോണ്‍ വ്യതിയാനം മൂലം ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയുക എന്നിവയും ഇതിന്റെ ചില പാര്‍ശ്വഫലങ്ങളാണ്.

ഗര്‍ഭഛിദ്രത്തിനോ കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യത്തിനോ ഇടവരുത്തും എന്നതിനാല്‍ ഒക്‌സിടോസിന്‍ അടങ്ങിയ പാല്‍ കുടിക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കണം. പ്രസവ ശേഷം അമ്മമാരില്‍ രക്തസ്രാവത്തിനിടവരുത്തുകയും മലയൂട്ടല്‍ തടസപ്പെടുകയും ചെയ്യുമെന്ന് ന്യൂഡല്‍ഹി ഇന്ദിര െഎ.വി.എഫ് ആശുപത്രിയിലെ വന്ധ്യതാ ചികിത്സാ വിദഗ്ധനായ ഡോ. അരവിന്ദ് വൈദ്യ പറയുന്നു.

പാല്‍ കാത്സ്യത്തിന്റെ ഉറവിടമാണെന്നത് നമ്മുടെ പൊതുധാരണയാണ്. എന്നാല്‍ മറ്റ് ഘടകങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോലാക്ടിന്‍, ലൂടിനൈസിങ് ഹോര്‍മോണ്‍, ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, ഒക്‌സിടോസിന്‍, വളര്‍ച്ചാ ഹോര്‍മോണ്‍, ൈതറോയിഡ് സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍ തുടങ്ങിയവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹോര്‍മോണ്‍ വ്യതിയാനത്തിന് ഇടവരുത്തും. ഇത് പിന്നീട് വന്ധ്യതയിലേക്ക് നയിക്കുമെന്നും ഡോക്ടര്‍ പറയുന്നു.

പാലിലെ പഞ്ചസാരയായ ലാക്ടോസും പ്രോട്ടീനായ കാസൈനും അലര്‍ജിയുള്ളവരാണ് പലരും. പക്ഷേ, പലപ്പോഴും അത് തിരിച്ചറിയപ്പെടുന്നില്ലെന്ന് മാത്രം. ഇത് ക്ഷീണമായും വയറിന് അസ്വസ്ഥതയായും അനുഭവപ്പെടാം. കാരണം മനസ്സിലാകാതെ വീണ്ടും ഈ പാല്‍ കുടി തുടര്‍ന്നാല്‍ അത് ക്രമരഹിതമായ അണ്ഡോത്പാദനം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍, ആേരാഗ്യമില്ലാത്ത അണ്ഡോത്പാദനം തുടങ്ങിയവക്കിടയാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: