മാമോദിസ ചടങ്ങുകള്‍ സ്‌കൂള്‍ പ്രവേശനത്തിന് മാത്രമാണെന്ന തെറ്റായ ധാരണ ജനങ്ങള്‍ക്കിടയില്‍ വളരുമെന്ന് വിദ്യാഭ്യാസമന്ത്രി

 

ഡബ്ലിന്‍: കുട്ടികള്‍ക്ക് കതോലിക് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ബാപ്റ്റിംസം ചെയ്യണമെന്ന ആവശ്യം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സല്ലിവന്‍. കുട്ടികളെ ബാപ്റ്റിസം ചെയ്യുന്നതിന് താല്‍പര്യപ്പെടാത്ത കത്തോലിക് വിശ്വാസികളായ മാതാപിതാക്കള്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയ്ക്ക് മാമോദീസ ചടങ്ങുകള്‍ ചെയ്യുകയാണെങ്കില്‍ അത് വളരെ അസ്വസ്ഥതയുളവാക്കുമെന്ന് മന്ത്രി പറഞ്ഞു. നിരവധി പേര്‍ കുട്ടികള്‍ക്ക് മതമനുശാസിക്കുന്ന രീതിയില്‍ വിശ്വാസപൂര്‍വം മാമോദിസ ചടങ്ങുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ സ്‌കൂള്‍ പ്രവേശനത്തിന് മാത്രമാണ് മാമോദിസ ചടങ്ങുകള്‍ നടത്തേണ്ടതെന്ന് തെറ്റായ ഒരു ധാരണ ജനങ്ങള്‍ക്കിടയില്‍ വളരുന്നതിന് ഇപ്പോഴത്തെ സംഭവങ്ങള്‍ കാരണമാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച് സ്‌കൂള്‍ രക്ഷാധികാരികളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. മതവിശ്വാസങ്ങള്‍ക്ക് നിയമപരമായും ഭരണഘടനാപരമായും സംരക്ഷണം ഉണ്ട്. എന്നാല്‍ സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: