മാനവികം ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ന്റെ ഔപചാരിക ഉദ്ഘാടനവും, ഒപ്പം ആദ്യത്തെ പോന്നോണാഘോഷവും ഓഗസ്റ്റ് 31ന്

വിക്കലോ : അയര്‍ലണ്ടിന്റെ പൂന്തോട്ടം എന്ന് അറിയപ്പെടുന്ന വിക്കലോ യിലെ Bray യും അതിന്റെ പ്രാന്ത പ്രദേശത്തെയും വസിക്കുന്ന ഇന്ത്യന്‍സിനായി ഒരു അസോസിയേഷന്‍ എന്ന കുറച്ചു നാളായിട്ടുള്ള ആശയം പൂവണിഞ്ഞിരിക്കുകയാണ്. അതാണ് ‘Manavikam Indian cultural association ‘.ഇവിടുത്തെ ജനങ്ങളുടെ സാമൂഹികവും സാംസ്‌കാരികവും ആയിട്ടുള്ള ക്ഷേമം മുന്‍ നിര്‍ത്തി പൊതു ജന അഭിപ്രായത്തോടെ ജാതി മത രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങള്‍ നടത്താനുള്ള ഒരു വേദി ആയിട്ടാണ് ഈ അസ്സോസിയേഷന്‍നെ നോക്കികാണുന്നത്.

കുട്ടികള്‍ക്കും സ്ത്രീ ജനങ്ങള്‍ക്കും ഉള്‍പ്പെടെ ഏവര്‍ക്കും ഈ അസോസിയേഷനില്‍ അവരുടെ ഭാരവാഹിത്വം നിര്‍വഹിക്കുവാനുള്ള അവസരവും ഈ അസോസിയേഷന്‍ ഉദ്ദേശിക്കുന്നുണ്ട്. മലയാളക്കരയുടെ ഉത്സവമായ പൊന്നോണം ഇത്തവണയും വാദ്യ, നൃത്യ ആരവങ്ങളോടെ ആഘോഷിക്കുവാന്‍ Bray ലേയും അതിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള ജനങ്ങളും തയ്യാറായിക്കഴിഞ്ഞു. മാനവികം എന്ന സംഘടന രൂപീകൃതമായതിനു ശേഷം നടത്തപ്പെടുന്ന ഈ തിരുവോണത്തിന് അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനവും നടത്തപ്പെടുന്ന വിവരം സന്തോഷ പൂര്‍വം അറിയിക്കട്ടെ.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങള്‍, വടംവലി, പൂക്കളം, തിരുവാതിര, പുലികളി ഉള്‍പ്പെടെ തിരുവോണത്തെ വരവേല്‍ക്കാനായി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വരുന്ന അഗസ്റ്റ്മാസം 31-നു വോള്‍ഫ് ടൌണ്‍ കമ്മ്യൂണിറ്റി സെന്റര്‍, Bray വച്ച് നടത്തപെടുന്ന ഓണാഘോഷ പരിപാടികള്‍ 10 am ആരംഭിക്കുന്നതും 6 pm സമാപിക്കുന്നതുമാണ്.

ചെറി വുഡ് മുതല്‍ വിക്കലോയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള എല്ലാ ആള്‍ക്കാരെയും സന്തോഷ പൂര്‍വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Saju Varghese – 0877407170

Sunil Thomas – 087 326 3663

Thomson Thomas – 0877524903

George Thekkaneth – 0872136913

Ullas Thomas – 0879772324

Share this news

Leave a Reply

%d bloggers like this: