മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നതിന് ഇന്ത്യയെ വിമര്‍ശിച്ച് അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത്. വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനും അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. എന്നാല്‍ മാധ്യമ സ്വതന്ത്ര്യത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തെ മാനിക്കുന്നുവെങ്കിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും സമ്മര്‍ദത്തിലാകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒട്ടുമിക്ക രാജ്യങ്ങളിലെയും മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കാറുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മനുഷ്യാവകാശത്തിന്റെ സ്ഥിതി വളരെ മെച്ചമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിര്‍ക്ഷിക്കന്ന ഹൂസ്റ്റ് ഇന്ത്യ ഫ്രീഡം റിപ്പോര്‍ട്ട് അനുസരിച്ച് സമീപ വര്‍ഷങ്ങളില്‍ മാധ്യമസ്വാതന്ത്ര്യത്തില്‍ കുറവ് സംഭവിച്ചു. 2016 ജനുവരി മുതല്‍ 2017 ഏപ്രില്‍വരെയുള്ള കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 54 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3 ടിവി ചാനലുകള്‍ നിരോധിക്കുകയും നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: