മാധ്യമങ്ങള്‍ നല്ലവാര്ത്തകള്ക്ക് പ്രാധാന്യം നല്കണമെന്ന് ഫ്രാന്‌സിസ് മാര്പാപ്പ

  വത്തിക്കാന്: മാധ്യമങ്ങള്‍ നല്ലവാര്ത്തകള്ക്ക് പ്രാധാന്യം നല്കണമെന്ന് ഫ്രാന്‌സിസ് മാര്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില് പോയവര്ഷത്തിന്റെ അവസാനദിവസം നല്കിയ സന്ദേശത്തിലാണ് മാര്പാപ്പ ഇക്കാര്യം പറഞ്ഞത്. ലോകത്ത് വര്ധിച്ചുവരുന്ന തിന്മയെയും അക്രമത്തെയും വെറുപ്പിനെയും പ്രതിരോധിക്കാന് നല്ല വാര്ത്തകള്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പോയവര്ഷം നിരവധി അക്രമ സംഭവങ്ങള് നടന്നു.

നിഷ്‌കളങ്കരായ നിരവധിപേര്ക്ക് ദുരിതം അനുഭവിക്കേണ്ടിവന്നു. നിരവധിപേര്ക്ക് നാടും വീടും ഉപേക്ഷിച്ച് അഭയാര്ഥികളായി പലായനം ചെയ്യേണ്ടിവന്നു. അതിനിടെ നല്ലകാര്യങ്ങളും ലോകത്ത് സംഭവിച്ചുവെന്ന് മാര്പാപ്പ ഓര്മ്മിപ്പിച്ചു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന് നിരവധിപേര് മുന്നിട്ടിറങ്ങി. ദൃശ്യമാധ്യമങ്ങള് അടക്കമുള്ളവയാണ് ഇത്തരം നല്ലകാര്യങ്ങള് ലോകത്തെ അറിയിച്ചത്. തിന്മയുടെ ശക്തികള് നല്ലകാര്യങ്ങളെ വിഴുങ്ങിക്കളയാന് മാധ്യമങ്ങള് അനുവദിക്കരുതെന്നും മാര്പാപ്പ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: