‘മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാം, പക്ഷെ വ്യജവാര്‍ത്തകള്‍ മാധ്യമ ധര്‍മ്മമല്ല’; ദേശീയ മാധ്യമദിനത്തില്‍ മുന്നറിയിപ്പുമായി മന്ത്രി ജാവേദ്കര്‍

ന്യൂഡല്‍ഹി: ദേശീയ മാധ്യമദിനത്തില്‍ മാധ്യങ്ങള്‍ക്ക് മുന്നറിയിപ്പുകളും, നിര്‍ദേശങ്ങളും നല്‍കി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. ദേശീയ മാധ്യമദിനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍അറിയിച്ച മന്ത്രി ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ സത്തയാണ് മാധ്യമ സ്വാതന്ത്ര്യം എന്നും പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് മാധ്യമസ്വാതന്ത്ര്യം കോണ്‍ഗ്രസ് ചവിട്ടിമെതിച്ചു എന്ന് കുറ്റപ്പെടുത്തിയ മന്ത്രി, ബി ജെ പി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്നു എന്നും ട്വീറ്ററിലൂടെ അറിയിച്ചു. മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; പക്ഷേ അവര്‍ വ്യാജവാര്‍ത്തകളെ കുറിച്ച് ജാഗ്രത പാലിക്കുകയും തെറ്റായ വിവരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണം ജാവേദ്കര്‍ മാധ്യമങ്ങളെ ഓര്‍മിപ്പിച്ചു.

വ്യാജവാര്‍ത്തകളാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി. മാധ്യമപ്രവര്‍ത്തകര്‍ ഇതിനെതിരെ പോരാടണം. ഇതിനായി ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തനം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013 മുതലാണ് ഇന്ത്യയില്‍ നവംബര്‍16 ദേശീയ മാധ്യമ ദിനം അല്ലെങ്കില്‍ ദേശീയ പത്രസ്വാതന്ത്ര്യ ദിനമായി അറിയപ്പെടുന്നത്, പത്രസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതോടൊപ്പം, ഉത്തരവാദിത്വ പത്ര പ്രവര്‍ത്തനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യവും ഈ ദിവസത്തിനുണ്ട്. പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കാണ് ഈ ഉത്തരവാദിത്തം.

Share this news

Leave a Reply

%d bloggers like this: