മാത്തുവും കല്ലുവും ആദ്യമായി അയര്‍ലണ്ടില്‍; ഉടന്‍ വരുന്നു ഉടന്‍ സമ്മാനങ്ങളുമായി

മനസ്സറിഞ്ഞു ചിരിക്കാന്‍ നമ്മുടെ സ്വന്തം മച്ചാന്മാര്‍ എത്തുന്നു. ഭാസിയും ബഹദൂറും, പാച്ചുവും കോവാലനും, ബോബനും മോളിയും, മലയാളിയുടെ മനസ്സിനുള്ളില്‍ ചിരിയുടെയും, ചിന്തയുടെയും അകമ്പടിയോടെ ഇന്‍ബില്‍ട് ആയിപ്പോയ കിടിലന്‍ കോംബോകളാണ് ഇവരെല്ലാം. ഇന്ന് ആ സ്ഥാനത്തിന് അര്‍ഹരായ ജോഡികളെക്കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ ആരുടേയും മനസ്സില്‍ ആദ്യമെത്തുക ഈ പേരുകളാണ് കല്ലുവും,മാത്തുവും. മജീഷ്യന്‍ ,നര്‍ത്തകന്‍,പാട്ടുകാരന്‍, പാചക വിദഗ്ദ്ധന്‍ ,എന്നിവയാണ് കല്ലു എന്ന രാജ് കലേഷ് ,സാക്ഷാല്‍ അനില്‍ കപൂറിനെ അപ്രത്യക്ഷനാക്കി ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ മൊത്തം കയ്യടി നേടിയ മുതുകാടിന്റെ പ്രിയ ശിഷ്യന്‍ അതാണ് കല്ലു. അരുണ്‍ മാത്യു എന്ന മാത്തുക്കുട്ടി, ഒരു കാലത്തു റേഡിയോ തിരിച്ചു വരവ് നടത്തി തുടങ്ങിയ കാലഘട്ടം മുതല്‍ നമ്മുടെ സ്വന്തം റേഡിയോ ജോക്കി ആയി മാറിയ മാത്തുക്കുട്ടി, എഴുത്തുകാരന്‍, അഭിമുഖക്കാരന്‍, സഞ്ചാരി, എന്നിങ്ങനെ വിവിധ മേഖലകളില്‍ കയ്യൊപ്പു ചാര്‍ത്തി അങ്ങനെ നമ്മുടെ പ്രിയ മാത്തുവുമായി. മനോരമ ചാനലിന്റെ ഏറ്റവും ജനപ്രീതി ഉള്ള പരിപാടിയായ ഉടന്‍ പണത്തിന്റെ അവതാരകര്‍ അയര്‍ലണ്ടില്‍ എത്തുന്നു, ഉടന്‍ സമ്മാനം എന്ന പരിപാടി സംഘടിപ്പിക്കാന്‍ .

വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ട് ചാപ്റ്റര്‍, പ്രളയ ദുരന്ത നിവാരണത്തിനായിWMF ഗ്ലോബല്‍ നടപ്പിലാക്കുന്ന ഭവന പദ്ധതികള്‍ക്ക് പിന്തുണ നല്‍കാനായി ഒരുക്കുന്ന ഈ പരിപാടി ഏപ്രില്‍ 24 നു ഡബ്ലിനിലെ scintology കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് നടത്തപ്പെടുന്നത്. വളരെ ചെറിയ നിരക്കില്‍ പ്രവേശനം ഒരുക്കുന്ന ഈ കലാ സായാഹ്നത്തിലെ ലാഭ വിഹിതം മുഴുവനും,കേരള പുനര്‌നിര്മ്മാണത്തിനായി WMF നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി വിനിയോഗിക്കാന്‍ കൂടിയാണ് ഈ കലാവിരുന്ന് WMF അയര്‍ലന്‍ഡ് ഒരുക്കുന്നത് .

മാത്തുവും കല്ലുവും മാജിക്കും ,നൃത്തവും ,സംഗീതവും, സമ്മാനങ്ങളും, കൂട്ടി യോജിപ്പിച്ചുകൊണ്ട് ഒരു സുന്ദര സായാഹ്നം വാഗ്ദാനം ചെയ്യുന്നു. ഏവര്‍ക്കും സ്വാഗതം, പങ്കെടുക്കുക ,ഒരു കലാ സന്ധ്യക്ക് പുറമെ ,നാടിന്റെ പുനര്‍ നിര്‍മ്മാണത്തിനായി WMF ഏറ്റെടുത്ത യജ്ഞത്തിന് കൈത്താങ്ങാകുക .

For more informations

jose pulikkal-0877675561
reijin jose-0899693706
fivin vyas-0894173626
dinil peter-0879016035
roselet philip-0879033721
sachin dev-0871475880
bipin chand-0894492321

Share this news

Leave a Reply

%d bloggers like this: