മാതാ അമൃതാനന്ദമയി ഒക്‌റ്റോബര്‍ 14 മുതല്‍ അയര്‍ലണ്ട് സന്ദര്‍ശിക്കും

ഡബ്ലിന്‍ :രണ്ടു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി മാതാ അമൃതാനന്ദമയി അയര്‍ലണ്ടില്‍ എത്തുന്നു.ഒക്‌റ്റോബര്‍ 14,15 തിയതികളില്‍ അമ്മ ഡബ്ലിനില്‍ ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും.

ഡബ്ലിന്‍ സിറ്റി വെസ്റ്റിലെ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ്(സിറ്റി വെസ്റ്റ് ഹോട്ടല്‍) പൊതു സമൂഹത്തിന് അമൃതാനന്ദമയി ദര്‍ശനം നല്കുന്നത്.രാവിലെ 8.30 മുതല്‍ യോഗസ്ഥലത്തേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.രണ്ടു ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ ആദ്ധ്യാത്മിക പ്രഭാഷണം,ധ്യാനം,ലൈവ് സ്പിരിച്വല്‍ മ്യൂസിക്ക് എന്നിവയോടെ ‘അമ്മ വിശ്വാസ സമൂഹവുമായി സംവദിക്കും.
യൂറോപ്പ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി മാതാ അമൃതാനന്ദമയി എല്ലാ രണ്ടു വര്‍ഷങ്ങളിലൊരിക്കല്‍ രണ്ടു ദിവസം ഡബ്ലിനിലെ ഭക്തര്‍ക്കൊപ്പം ചിലവഴിക്കാന്‍ എത്താറുണ്ട്

കൂടുതല്‍ വിവരങ്ങള്‍ക്ക്:0868907687

www.ammaireland.org

Share this news

Leave a Reply

%d bloggers like this: