മാണി രാജിവെയ്ക്കും;കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടു

 

തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ കെ.എം.മാണിയുടെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാണിയുടെ രാജി ആവശ്യപ്പെടാന്‍ യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇക്കാര്യം ഉമ്മന്‍ ചാണ്ടി ടെലിഫോണില്‍ മാണിയുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും മുഖ്യമന്ത്രിയുമായി ടെലിഫോണിലും സംസാരിച്ചു. തുടര്‍ന്നാണ് ഹൈക്കമാന്‍ഡും കെപിസിസിയും മാണിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. 4.30 ഓടെ മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തും. മാണി നിലവില്‍ കൊച്ചിയിലാണ്. ഇന്നു വൈകിട്ടു തന്നെ മാണി മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നാണ് പുറത്തുവരുന്ന സൂചന.
-എജെ-

Share this news

Leave a Reply

%d bloggers like this: