മാണി മാത്രമല്ല ഉമ്മന്‍ ചാണ്ടിയും രാജിയ്ക്കണമെന്ന് വി.എസ്

 
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും എന്ന് കോടതി പരാമര്‍ശിച്ച സാഹചര്യത്തില്‍ മാണി ഉടന്‍ രാജി വെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിയെ വിശുദ്ധനായി പ്രഖാപിച്ച് മാണിക്കായി എല്ലാവിധ സഹായവും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാജി വെച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാണി മന്ത്രി സ്ഥാനത്തിരിക്കെ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നതില്‍ ഔചിത്യമില്ലെന്ന് കോടതി പറഞ്ഞിരിക്കുകയാണ്. ഇതാണ് ഇക്കലമത്രെയും താനും മറ്റു പ്രതിപക്ഷ നേതാക്കളും നിയസഭയ്ക്ക് അകത്തു പുറത്തു പറഞ്ഞത്. താന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ ഭരണപക്ഷത്തിന് ഏറ്റ കരണത്തടിയാണ് കോടതിയുടെ പരാമര്‍ശം. കടുത്ത ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലും മാണി ഉടുമ്പിനെപ്പോലെ ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. കൂട്ടായി മുഖ്യമന്ത്രിയും. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് കോടതി പരാമര്‍ശിച്ചത്. ഇവിടെ ഭാര്യ എന്ന് കോടതി ഉദ്ദേശിച്ചത് ഉമ്മന്‍ ചാണ്ടിയെയാണെന്നും വി.എസ് പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: