മാണിയുടെ രാജി: ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

 

തിരുവനന്തപുരം: മന്ത്രി കെ.എം.മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും, കെ.പി.സി.സി പ്രസിഡന്റും, കെ.എം മാണിയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ രാജിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അഭിപ്രായം പറയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ടുള്ള യു.ഡി.എഫ് അടിയന്തിര നേതൃയോഗം ഉടന്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ ഉണ്ടാകും. എല്ലാ നേതാക്കന്മാരുമായും ടെലഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാണിയുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: