മാണിയും തോമസ് ഉണ്ണിയാടനും രാജിയിലേയ്ക്ക്… മാണിയുടെ ഭാര്യ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു

കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ മന്ത്രി കെ.എം. മാണി രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ ജോസഫ് വിഭാഗം രാജി വെക്കാന്‍ തയ്യാറല്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. മാണിക്ക് പിന്നാലെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി സന്നദ്ധത അറിയിച്ചു. ഉണ്ണിയാടന്റെ തീരുമാനം ജോസഫിനെയും രാജിയിലേയ്ക്ക് നയിക്കുവാനുള്ള തന്ത്രമായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നു. രാജി തീരുമാനത്തിന് സ്റ്റിയറിംഗ് കമ്മറ്റി അംഗീകാരം നല്‍കിയില്ല. മന്ത്രി മാണിയുടെ ഭാര്യ കുട്ടിയമ്മ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.

മാണിയുടെ തീരുമാനം വന്നതിനേത്തുടര്‍ന്ന് യു.ഡി.എഫ് 4 മണിക്ക് യോഗം ചേരും.

Share this news

Leave a Reply

%d bloggers like this: