മാഞ്ചസ്റ്ററില്‍ കത്തിക്കുത്ത്; ഭീകരാക്രമണമെന്ന് സംശയം

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ആന്‍ഡേല്‍ ഷോപ്പിംഗ് സെന്ററില്‍ കത്തിക്കുത്ത്. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. അജ്ഞാതന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ 5 പേര്‍ക്കാണ് സാരമായി പരുക്കേറ്റത്. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭീകരമാക്രമണം ആണെന്ന് സംശയിക്കപ്പെടുന്നു. കേസ് അന്വേഷിക്കുന്നതും ഭീകര വിരുദ്ധ സേന ആയിരിക്കും.

അപകടത്തില്‍ നിന്നും ഭാഗ്യവശാല്‍ ജീവന്‍ തിരിച്ചുകിട്ടിയെന്നാണ് അക്രമത്തിനിരയായവരുടെ മൊഴി. സംഭവത്തോടെ ഇംഗ്ലണ്ടില്‍ എല്ലായിടത്തും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാനും, സംശയാത്മകമായി ആളുകളെയോ, വസ്തുക്കളോ കണ്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കാനും നിര്‍ദേശമുണ്ട്. മാഞ്ചസ്റ്റര്‍ സംഭവത്തില്‍ പിടികൂടിയ അക്രമിയെ വിശദമായി ചോദ്യം ചെയ്യല്‍ നടപടി ആരംഭിച്ചു.

Share this news

Leave a Reply

%d bloggers like this: