മഹാരാഷ്ട്രയില്‍ കുഷ്ഠരോഗം പടരുന്നു: 5004 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ: മഹാരാഷ്ട്രയില്‍ കുഷ്ഠരോഗംപടരുന്നതായി റിപ്പോര്‍ട്ട്. 5004 കുഷ്ഠരോഗ കേസുകളാണ് ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇതില്‍ 41 ശതമാനംപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ളത് പാല്‍ഘട്ടിലാണ്. 514 പേര്‍. 345 രോഗികളുമായി ഗട്ചിരോളിയാണ് തൊട്ട് പുറകിലുള്ളത്. ഒരു പതിറ്റാണ്ട് മുന്‍പ് രാജ്യം പൂര്‍ണമായി ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട മഹാവ്യാധിയാണ് ഇപ്പോള്‍ വലിയ അളവില്‍ ജനങ്ങളെ ആശങ്കയിലാക്കുന്നത്

തീവ്രമായ രീതിയില്‍ രോഗം ബാധിച്ചവരില്‍ 11ശതമാനം കുട്ടികളാണ്. കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ ഇവരില്‍ രോഗം പെട്ടെന്ന് ബാധിക്കുന്നു. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുഷ്ഠരോഗികളില്‍ 41ശതമാനവും മള്‍ട്ടി ബാസിലറി രോഗ ബാധിരാണെന്നതും ആശങ്ക കൂട്ടുന്നു. മള്‍ട്ടി ബാസിലറി ബാധിച്ച രോഗബാധിതരില്‍ ബാക്ടീരിയകളുടെ എണ്ണം കൂടുതലായിരിക്കും. മാത്രമല്ല രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയും ഇത്തരക്കരില്‍ വളരെ കൂടുതലായിരിക്കും.

2017 സെപ്റ്റംബര്‍ 5നും 20നുമിടയ്ക്കും സര്‍ക്കാര്‍ നടത്തിയ സര്‍വ്വെയിലാണ് കുഷ്ഠരോഗികളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ലഭിച്ചത്. 22 ജില്ലകളിലായി 4 കോടി ജനങ്ങള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: