മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവദാനത്തിന് സമ്മതിക്കുന്നത് നൂറില്‍ അഞ്ചുപേരുടെ ബന്ധുക്കള്‍മാത്രം

അവയവദാനം എന്ന പ്രക്രിയയ്ക്ക് ജനങ്ങളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കരുതപ്പെടുന്നെങ്കിലും അതൊന്നും എങ്ങുമെത്തുന്നില്ല എന്ന് കണക്കുകള്‍ തെളിയിക്കുന്നു. അഞ്ചുലക്ഷത്തോളം പേരാണ് അവയവം കിട്ടാത്തത് മൂലം പ്രതിവര്‍ഷം മരിക്കുന്നത്. ഇന്ത്യയിലെ മാത്രം കണക്കാണിത്. നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ആന്റ് ടിഷ്യൂ ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.

രണ്ട് ലക്ഷം കിഡ്നി മാറ്റിവയ്ക്കാനായി ആവശ്യമുണ്ടെങ്കിലും വെറും 8000 എണ്ണം മാത്രമാണ് ലഭിക്കുന്നത്. അരലക്ഷം പേര്‍ക്ക് കരള്‍ വേണമെങ്കിലും കിട്ടുന്നത് 3000 എണ്ണം മാത്രം. മുപ്പതിനായിരം ഹൃദയം വേണമെങ്കിലും 100 എണ്ണം മാത്രമാണ് ലഭിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളുടെ ബന്ധുക്കളോട് അവയവ ദാനത്തേപ്പറ്റി സംസാരിക്കുമ്പോള്‍ നൂറില്‍ അഞ്ചുപേര്‍ മാത്രമാണ് സമ്മതം മൂളുന്നത്. ജീവിച്ചിരിക്കുമ്പോള്‍ അവയവദാനത്തിന്‍ തയാറാണെന്ന് സമ്മതപത്രം നല്‍കുന്നവര്‍ വളരെ കുറവുമാണ്.

1.3 ലക്ഷം വാഹനാപകട മരണങ്ങളാണ് പ്രതിവര്‍ഷം ഇന്ത്യയിലുണ്ടാകുന്നത്. അതില്‍ 70% ആളുകളും മസ്തിഷ്‌ക മരണം മൂലമാണ് മരണമടയുന്നത്. എന്നാല്‍ അവയവ ദാനത്തിന്റെ ആവശ്യകതയും അവയവം മൃതദേഹത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്നതിന്റെ നിരര്‍ത്ഥകതയും മനസിലാക്കാന്‍ പലകാരണങ്ങള്‍ കൊണ്ടും ആളുകള്‍ക്ക് സാധിക്കാതെ പോകുന്നു. മതവിശ്വാസവും ശാസ്ത്രാവബോധമില്ലായ്മയും പലപ്പോഴും അവയവ ദാനത്തിനെ പിന്നോട്ടടിക്കുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: