മഴ ചതിച്ചു ഇന്ത്യന്‍ -കിവീസ് സെമി പോരാട്ടം നിര്‍ത്തിവെച്ചു


മാഞ്ചസ്റ്റര്‍ : ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമി മത്സരങ്ങള്‍ നിര്‍ത്തിവെയ്ക്കപ്പെട്ടു . ഇന്നത്തെ കളിക്ക് മഴ തടസ്സമായേക്കാമെന്ന സൂചന നേരെത്തെ ഉണ്ടായിരുന്നെങ്കിലും കളി ആരംഭിച്ച് ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ ശക്തമായത്.

ആദ്യം ടോസ് നേടുന്ന ടീം വിജയത്തിലെത്തുന്ന പാരമ്പര്യമുള്ള മാഞ്ചസ്റ്ററില്‍ പക്ഷെ കിവി പടയുടെ ബാറ്റിങ്ങിനെ ടീം ഇന്ത്യ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ബ്രൂമയുടെ ബോളില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പുറത്താക്കിയപ്പോള്‍ വില്യസണും ഹെന്റി നിക്കോള്‍സും വിക്കറ്റ് പോകാതെ കാത്തു. പക്ഷേ, ഈ ലോകകപ്പില്‍ ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസിലന്‍ഡിന്റെ പേരിലായത്.

തുടര്‍ന്ന് വില്യംസണൊപ്പം ഹെന്റി നിക്കോള്‍സ് മികച്ച കൂട്ടുകെട്ടുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ ജഡേജ ഇന്ത്യയുടെ രക്ഷകനായി.അര്‍ധസെഞ്ചുറി തികച്ച വില്യംസണ്‍ ഇന്ത്യക്ക് ഭീഷണിയാവുമെന്ന ഘട്ടത്തില്‍ ചാഹല്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. വില്യംസണെ(67) ജഡേജയുടെ കൈകളിലെത്തിച്ച ചാഹല്‍ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ഇന്ന് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങുബോള്‍ രോഹിത് ശര്‍മ്മ എന്ന ഹിറ്റ്മാനില്‍ നിന്നും ഇനിയും അത്ഭുദങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍

Share this news

Leave a Reply

%d bloggers like this: