മലേഷ്യയില്‍ നിന്നും കാണാതായ ഐറിഷ് കൗമാരക്കാരി നോറ ക്വോയിറിന്റെ ശവശരീരം കണ്ടെത്തി

ഡബ്ലിന്‍ : മലേഷ്യയില്‍ കാണാതായ നോറ ക്വോയിറിന്‍ എന്ന ഐറിഷ് കൗമാരകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദിവസങ്ങളായി പോലീസ് നടത്തിയ തിരച്ചിലിനിടെ ഇന്ന് കണ്ടെത്തിയ ശവശരീരം നോറയുടേത് തന്നെയാണെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചു. നോറ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ദുസുന്‍ ഹോളിഡേ റിസോര്‍ട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. റിസോര്‍ട്ടിന് 2 കിലോ മീറ്റര്‍ പരിധിയിലുള കാടിനുള്ളിലെ മലയിടുക്കില്‍ നിന്നുമാണ് ജഡം കണ്ടെത്തിയത്. ഓഗസ്റ്റ് 4 നാണ് നോറയെ കാണാതാകുന്നത്.

നോറയെ കണ്ടെത്താന്‍ ഐറിഷ് പോലീസും – സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉം തിരിച്ചലിനായി മലേഷ്യയില്‍ എത്തിയിരുന്നു. ഫ്രഞ്ച് -ഐറിഷ് ദമ്പതിമാരുടെ മകളാണ് 15 കാരിയായ നോറ ക്വോയിറിന്‍. മാതാപിതാക്കള്‍ക്കും, സഹോദരങ്ങള്‍ക്കുമൊപ്പം ക്വലാലംബുരിന് അടുത്തുള്ള റിസോര്‍ട്ടില്‍ താമസിക്കവെയാണ് നോറയെ കാണാതാവുന്നത്. പ്രത്യേക പരിചരണം ആവശ്യമുള്ള, ചില മാനസിക വൈകല്യങ്ങള്‍ ഉള്ള കുട്ടിയായിരുന്നു നോറ. സംഭവത്തില്‍ ഐറിഷ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവര്‍ നോറയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. സംഭവത്തെകുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Share this news

Leave a Reply

%d bloggers like this: