മലേറിയെ തടയാന്‍ നിങ്ങളുടെ ടൂത്ത്‌പേസ്റ്റ് തന്നെ ധാരാളം

മലേറിയെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒരു ഘടകം ടൂത്ത്‌പേസ്റ്റില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. അതും ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ-ബുദ്ധിയുള്ള ‘റോബോട്ട് ശാസ്ത്രജ്ഞന്റെ ‘ സഹായത്തോടെ. യു കെ യിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് എല്ലാ ടൂത്ത്‌പേസ്റ്റുകളിലും സാധാരണയായി അടങ്ങിയിട്ടുള്ള ഈ ഘടകത്തിന്റെ സവിശേഷത കണ്ടെത്തിയിരിക്കുന്നത്.

അര ദശലക്ഷം ആളുകളാണ് ഓരോ വര്‍ഷവും മലേറിയ ബാധിച്ച് മരിക്കുന്നത്, പ്രധാനമായും ആഫ്രിക്കയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും. മലേറിയയെ തടയാന്‍ നിരവധി മരുന്നുകള്‍ ലഭ്യമെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അവയ്ക്ക് ഒന്നും തന്നെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് ഭാവിയില്‍ വളരെയധികം ഭീഷണി ഉയര്‍ത്തുന്നതാണ്.

യുവ റോബോട്ട് ശാസ്ത്രജ്ഞനായ ‘ഈവ്’ കണ്ടെത്തിയ ഈ ഘടകം എല്ലാ ടൂത്ത്‌പേസ്റ്റുകളിലും അടങ്ങിയിട്ടുള്ള ട്രൈക്ലോസാന്‍ ആണ്. സയന്റിഫിക്ക് റിപ്പോര്‍ട്ട്‌സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠന വിവരം പ്രസിദ്ധീകരിച്ചത്.

ടൂത്ത്‌പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന്‍ പല്ലിനു മേല്‍ ഉണ്ടാകുന്ന പ്ലെക് ബാക്റ്റീരിയയെ തടയുന്നു. ഫാറ്റി ആസിഡുകളുടെ ഉത്പാദനം നടത്തുന്ന ഇനോയില്‍ റീഡക്ടറ്റേസ് എന്ന എന്‍സയിമിനെ തുരത്താന്‍ ഇത് സഹായിക്കുന്നു. സമാനമായ രീതിയില്‍ മലേറിയ ഉണ്ടാക്കുന്ന ബാക്റ്റീരിയയെ തടയാനും പേസ്റ്റിലെ ഈ ഘടകത്തിന് സാധിക്കുമെന്നാണ് കണ്ടെത്തല്‍.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: