മലേറിയക്കെതിരെ100 ശതമാനം ഫലം തരുന്ന പുതിയ വാക്‌സിന്‍ കണ്ടു പിടിച്ചു; വൈദ്യ ശാസ്ത്രത്തിന് ഇത് ചരിത്ര മുഹൂര്‍ത്തം

ലോകത്തിലെ വലിയൊരു ശതമാനം ആളുകളേയും മരണത്തിലേക്ക് വലിച്ച് കൊണ്ടുപോകുന്ന മലേറിയ അസുഖത്തിന് പുതിയ വാക്‌സിന്‍ കണ്ടു പിടിച്ചു. സനാറിയ പ്ലാസ്‌മോഡിയം ഫാല്‍സിപാറം സ്‌പോറോസോയ്റ്റ് (PfSPZ) സി വൈറസ് എന്നാണ് വാക്‌സിന്റെ പേര്. ഇത് നൂറു ശതമാനം ഫലം ഉറപ്പ് വരുത്തുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മനിയിലെ ട്യൂബിന്‍ജന്‍ സര്‍വകലാശാല, സനാറിയ ബയോടെക് കമ്പനിയുമായി ചേര്‍ന്നാണ് ഈ പരീക്ഷണം വിജയിപ്പിച്ചെടുത്തത്. ഇതിനായി 67 മുതിര്‍ന്നവരേയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരില്‍ ഒരാള്‍ക്ക് പോലും മുമ്പ് മലേറിയ അസുഖം ഉണ്ടായിരുന്നില്ല. 67 പേര്‍ക്കും വാക്‌സിന്‍ മരുന്ന് കൊടുത്തെങ്കിലും ഒന്‍പത് പേര്‍ക്കാണ് മികച്ച ഫലം കിട്ടിയത്. ഈ ഒന്‍മ്ബത് പേരും കൂടിയ ഡോസ് വാക്‌സിന്‍ എടുത്തിരുന്നു.

അതായത് നാല് ആഴ്ച ഇടവിട്ട് മൂന്നു പ്രാവശ്യം വാക്‌സിനെടുത്തു. അതിനാല്‍ ഒന്‍പത് പേരും 100 ശതമാനം മലേറിയ അസുഖത്തില്‍ നിന്ന് സംരക്ഷണം നേടിക്കഴിഞ്ഞു. ഇതില്‍ നിന്നും കൂടുതല്‍ ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് കൂടുതല്‍ ഫലം ലഭിക്കുമെന്ന് മനസ്സിലായതായി പ്രൊഫസര്‍ പീറ്റര്‍ ക്രെംസ്‌നര്‍ പറഞ്ഞു.

പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഫാല്‍സിപാറം, പ്ലാസ്‌മോഡിയം മലേറിയെ, പ്ലാസ്‌മോഡിയം നോലെവ്‌സി എന്നിങ്ങനെ നാല് തരം മലേറിയ അസുഖങ്ങളാണുള്ളത്. ഇതില്‍ പ്ലാസ്‌മോഡിയം ഫാല്‍സിപാറം മലേറിയയാണ് ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്നത്. പ്ലാസ്‌മോഡിയം ഫാല്‍സിപാറം പാരാസൈറ്റിനെ ഇല്ലാതാക്കുന്നതോടെ വലിയൊരു ശതമാനം മലേറിയ അസുഖം മൂലമുണ്ടാകുന്ന മരണങ്ങള്‍ ഇല്ലാതാക്കാമെന്ന ചിന്തയില്‍ നിന്നാണ് വാക്‌സിന്‍ വികസിപ്പെച്ചടുക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് പ്രൊഫസര്‍ പീറ്റര്‍ ക്രെംസ്‌നര്‍ പറഞ്ഞു.

ടി ലിംഫോസൈറ്റും ആന്റിബോഡിയും കരളിലെ പാരസൈറ്റിനോട് പ്രതികരിക്കാന്‍ തുടങ്ങുന്നതോടെയാണ് രോഗത്തിന് തടയിടാന്‍ കഴിയുന്നതെന്നും അതിനായി ഈ വാക്‌സിന്‍ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: