വിടപറഞ്ഞത് മലയാളിയുടെ പ്രിയ നായിക…

ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ വിയോഗം ഞെട്ടലോടെയായിരുന്നു മലയാള സിനിമാ ലോകവും കേട്ടത്. 1969ല്‍ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തില്‍ ബാലതാരമായായിരുന്നു മലയാള സിനിമയിലെ ശ്രീദേവിയുടെ അരങ്ങേറ്റം. ഇരുപത്തിയാറു മലയാള ചിത്രങ്ങളില്‍ വേഷമിട്ടു.

ബോളിവുഡിന്റെ നായികാ സിംഹാസനത്തില്‍ റാണിയായി വാഴുമ്പോഴും മലയാളത്തിന് ശ്രീദേവി മരുമകളായിരുന്നില്ല, അവര്‍ മലയാളത്തിന് മകള്‍ തന്നെയായിരുന്നു. ഹിന്ദിയില്‍ തിരക്കേറിയ താരമായപ്പോഴും അഭിനയത്തില്‍ മികച്ച അവസരങ്ങള്‍ നല്‍കിയ മലയാള സിനിമയെ അവര്‍ മനസോട് ചേര്‍ത്തുവെച്ചിരുന്നു.

ബാലതാരമായി തുടങ്ങി മലയാള സിനിമയില്‍ നായികയായ ശ്രീദേവിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളത്തിലും തമിഴകത്തിലും ഒരുപോലെ ശോഭിച്ച ശേഷമാണ് അവര്‍ ബോളിവുഡിന്റെ നായികാ സിംഹാസനം അവരെ തേടിയെത്തിയത്. കുമാരസംഭവം എന്ന ചിത്രത്തില്‍ സുബ്രഹ്മണ്യനായി അഭിനയിച്ചുകൊണ്ടായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം.

https://twitter.com/parvatweets/status/967609892834979841

തമിഴില്‍ അരങ്ങേറ്റം കുറിച്ച 1969ല്‍ തന്നെയായിരുന്നു ശ്രീദേവിയുടെ മലയളത്തിലേക്കുള്ള കാലുവെയ്പ്പും. തൊട്ടടുത്ത വര്‍ഷം സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ ബാലകഥാപത്രത്തെയും അവര്‍ അവതരിപ്പിച്ചു. 1971ല്‍ ഡി .കെ. പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് അവര്‍ക്ക് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

തുടര്‍ന്ന് കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, അരവിന്ദ് സ്വാമി നായകനായ ദേവരാഗം ഉള്‍പ്പെടെ 26 മലയാള ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു. മലയാളത്തെയും മലയാള സിനിമയെയും വലിയ ഇഷ്ടമായിരുന്നു ശ്രീദേവിക്ക്.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളിലൊന്നാണ് ദേവരാഗം. 1996ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രത്തില്‍ അരവിന്ദ് സാമിയും ശ്രീദേവിയും ശരിക്കും ജീവിക്കുകയായിരുന്നു. എസ് എസ് കീരവാണിയൊരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ബാലതാരമായും നായികയായും ശ്രീദേവി നേരത്തെ സിനിമയിലുണ്ടെങ്കിലും ദേവരാഗത്തിലൂടെ ലഭിച്ച ജനപ്രീതി വളരെ വലുതായിരുന്നു.

കെപിഎസി ലളിത, കോഴിക്കോട് നാരായണന്‍ നായര്‍, സീനത്ത്, നെടമുടി വേണു എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പും പുറത്തിറങ്ങിയിരുന്നു. പ്രണയവും വിരഹവും നിറഞ്ഞ ദേവരാഗമായിരുന്നു ശ്രീദേവി അവസാനമായി വേഷമിട്ട മലയാള സിനിമ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളിലൊന്നാണ് ദേവരാഗം. അരവിന്ദ് സാമിയും ശ്രീദേവിയും മത്സരിച്ച് അഭിനയിച്ച ചിത്രം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സിനിമയില്‍ അമ്പത് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ശ്രീദേവി അഭിനയിച്ച ഒടുവിലത്തെ മലയാള ചിത്രം കൂടിയായിരുന്നു. വര്‍ഷങ്ങള്‍ ഒത്തിരിയായെങ്കിലും ഇന്നും ദേവരാഗം ആരാധകരുടെ മനസ്സിലുണ്ട്.

 

Share this news

Leave a Reply

%d bloggers like this: