മലയാളി ശാസ്ത്രജ്ഞ ഡോ.മരിയ പറപ്പിള്ളി ഓസ്ട്രേലിയന്‍ ഫിസിക്സ് ഹോള്‍ ഓഫ് ഫെയിമിലേക്ക്

ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിററൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോ ആയി ഡോ. മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയായിലെ ഉയര്‍ന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ലിന്‍ഡേര്‍സ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റുമാണ് മരിയ.

ഫ്‌ലിന്‍ഡേര്‍സ് യൂണിവേര്‍സിറ്റിയിലെ സീനിയര്‍ ഫിസിസിസ്റ്റും ഗവേഷണ വിഭാഗം STEM Education മേധാവിയുമായ മരിയ 2017 ല്‍ South Australian Women Honour Roll നും അര്‍ഹയായിരുന്നു. 2018 ജൂണ്‍ 20 ന് ഫ്‌ലിന്‍ഡേര്‍സ് യൂണിവേര്‍സിറ്റിയില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ Australian Institute of Physics ന്റെ പ്രസിഡന്റും Australian Synchrotron മേധാവിയുമായ Prof: Andrew Peele നിന്ന് ഫെല്ലൊഷിപ്പ് ഏറ്റുവാങ്ങി.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലയുടെയും മകളാണു ഡോ. മരിയ.

Women in STEM leader joins physics hall of fame

വാര്‍ത്ത: ജോര്‍ജ്ജ് തോമസ്

Share this news

Leave a Reply

%d bloggers like this: