മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത അവസരങ്ങള്‍ക്ക് അയര്‍ലന്‍ഡ് വേദിയാകുമ്പോള്‍

ഡബ്ലിന്‍: യൂറോപ്പിന്റെ കവാടമെന്ന നിലയ്ക്കും, യൂണിയനില്‍ ഇംഗ്ലീഷ് ഭാഷ വായ്മൊഴിയായും-അക്കാദമിക് തലത്തിലും പ്രചാരത്തിലുള്ള അയര്‍ലണ്ട് എന്ന ദ്വീപ് രാഷ്ട്രം വന്‍ അവസരങ്ങളാണ് വിദേശികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഏഷ്യന്‍ വന്‍കരക്ക് തന്നെ പ്രയോജനം ചെയ്യുന്നതും അതിലുപരി ഇന്ത്യക്കാര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനുമുള്ള സുവര്‍ണാവസരം കൂടി അയര്‍ലന്‍ഡ് പ്രധാനം ചെയ്യുന്നു.

ഏകദേശം 5000 അന്താരാഷ്ട്ര തലത്തിലുള്ള കോഴ്‌സ് പ്രോഗ്രാമുകള്‍ ഇവിടെ നിലവിലുണ്ട്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍, ബയോമെഡിക്കല്‍, ഡേറ്റ അനലിറ്റിക്സ്, ഫിന്‍ടെക്, സൈബര്‍ സെക്യൂരിറ്റി, അന്താരാഷ്ട്ര ധനകാര്യ പഠനങ്ങള്‍, ഏവിയേഷന്‍ തുടങ്ങിയ ശാസ്ത്ര-വിഷയ പാഠ്യ പദ്ധതിയിലൂടെ കരിയര്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന മറ്റൊരു രാജ്യം യൂറോപ്പില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.

രാജ്യത്തെ നേഴ്‌സിങ് രംഗത്തേക്ക് കടന്നുവരുന്നവര്‍ക്കും സാഹചര്യങ്ങള്‍ അനുകൂലം തന്നെയാണ്. പൊതു ആശുപത്രികളില്‍ നേഴ്‌സിങ്-മിഡ്വൈഫ്സ് ജീവനക്കാരെ സ്ഥിരമായി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐറിഷ് ആരോഗ്യ വകുപ്പ്. ജീവനക്കാര്‍ പരിമിതമായതിനാല്‍ വിദേശ ആരോഗ്യ ജീവനക്കാരെ അയര്‍ലണ്ടിലെത്തിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു വരികയാണ്. മലയാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയിലൂടെ സ്ഥിരമായ ജോലി ഉറപ്പിക്കാനും ഇതിലൂടെ സാധ്യമാണ്. പഠന ആവശ്യങ്ങള്‍ക്ക് വേണ്ടി 200 സ്‌കോളര്‍ഷിപ്പുകള്‍ അയര്‍ലണ്ടില്‍ ലഭ്യമാണ്. പഠന ചെലവ് കുറയ്ക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ ലഭിച്ച മാര്‍ക്ക്, ഗ്രേഡ് അടിസ്ഥാനത്തിലുള്ള അഡ്മിഷന്‍ സൗകര്യവും ഇവിടെ ലഭിക്കും.

അയര്‍ലണ്ടിലെ താമസസൗകര്യവും, ജീവിത നിലവാരവും കണക്കിലെടുത്ത് 6000 യുറോക്കും 11000 യുറോക്കും ഇടയില്‍ വാര്‍ഷിക ചെലവ് പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് കാലാവധിക്കുള്ളില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലിചെയുന്നതോടൊപ്പം അവധി സമയങ്ങളില്‍ 40 മണിക്കൂറും തൊഴിലില്‍ ഏര്‍പ്പെടാം. കൂടാതെ രാജ്യത്ത് വ്യാപാര-ബിസിനസ്സ് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു യാതൊരു തടസ്സവുമില്ല. സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഐറിഷ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

നിലവില്‍ 2000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അയര്‍ലണ്ടില്‍ വിവിധ കോഴ്സുകള്‍ക്ക് പരിക്കുന്നവരാണ്. ഇവരില്‍ 90 ശതമാനവും ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ് പഠിച്ചുവരുന്നത്. ഡല്‍ഹി, ബംഗളൂരു, മുംബൈ, പൂനൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും. ലോക രാജ്യങ്ങളില്‍ നിന്ന്, അതായത് 160 രാജ്യങ്ങളില്‍ നിന്നുള്ള 33 ,000 വിദ്യാര്‍ത്ഥികളും അയര്‍ലണ്ടില്‍ പഠിതാക്കളാണ്. പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എല്ലാ വര്‍ഷങ്ങളിലും അയര്‍ലണ്ടിലേക്ക് റിക്രൂട്ട് നടക്കാറുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 40 ശതമാനം ഉയര്‍ത്താനുള്ള അയര്‍ലന്‍ഡിന്റെ ശ്രമങ്ങള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഗുണകരമാണ്.

ഏഷ്യയില്‍ നിന്നും ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരികയാണ്. ഇംഗ്ലീഷ് ഭാഷ പഠനങ്ങള്‍ക്കാണ് ചൈനീസ് വിദ്യാര്‍ഥികള്‍ പ്രാധാന്യം നല്‍കുന്നത്. ബ്രക്സിറ്റ് വന്നതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യം എന്ന പരിഗണന അയര്‍ലന്‍ഡിന് തന്നെയാണ്. പഠനം കഴിഞ്ഞ് 2 വര്‍ഷം അയര്‍ലണ്ടില്‍ താങ്ങാനുള്ള അനുവാദം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് അയര്‍ലന്‍ഡ് നല്‍കിവരികയാണ്. യു.എസിലേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടും അയര്‍ലണ്ടില്‍ വിദേശീയര്‍ പഠനത്തിനെത്തുന്നുണ്ട്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: