മലയാളി നഴ്‌സിന് നേരെ വംശീയ പക്ഷപാതം: പ്രമോഷന്‍ നിഷേധിക്കപ്പെട്ടത് 11 തവണ: നീതി ലഭിക്കാന്‍ നിയമയുദ്ധവുമായി സോമി തോമസ്.

ഡബ്ലിന്‍ : ബ്യുമോണ്ട് ആശുപത്രിയില്‍ മലയാളി നഴ്‌സിന് നേരെ ഗുരുതരമായ നീതി ലംഘനം. 2004 മുതല്‍ ബ്യുമോണ്ടില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തുവരുന്ന സോമി തോമസ് എന്ന മലയാളി നഴ്‌സിന് നിരന്തരമായി വംശീയ പക്ഷപാതം നേരിടേണ്ടി വന്നു. 11 തവണയാണ് ഇവര്‍ക്ക് അധികാരികള്‍ പ്രമോഷന്‍ നിഷേധിച്ചത്.

പ്രമോഷന്‍ നിഷേധിച്ചത് സംബന്ധിച്ച് 2016-ല്‍ വര്‍ക്ക് പ്ലെയിസ് റിലേഷന്‍സ് കമ്മീഷനില്‍ ഇവര്‍ പരാതി നല്‍കിയെങ്കിലും സോമി തോമസ്സിന്റെ ഭാഗം വിശദമാക്കാന്‍ അവസരം നല്‍കാതെ വംശീയമായ പക്ഷപാതങ്ങള്‍ നടന്നിട്ടില്ലെന്ന് ഡബ്ല്യൂ.ആര്‍.സി ഏകപക്ഷീയമായ ഉത്തരവ് ഇറക്കിയതോടെ ഈ പ്രശ്‌നം ലേബര്‍ കോടതിയുടെ പരിഗണക്ക് എത്തുകയായിരുന്നു.

സ്റ്റാഫ് നേഴ്സ് ആയ സോമി റെസ്പിറേറ്ററി നേഴ്‌സിങ്ങില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമയും മാസ്റ്റര്‍ ഡിഗ്രിയും കരസ്ഥമാക്കിയിരുന്നു. ഈ യോഗ്യതകള്‍ വെച്ച് സ്‌പെഷ്യലിസ്റ്റ്-മാനേജ്മെന്റ് തസ്തികകളിലേക്ക് അപേക്ഷ നല്‍കിയെങ്കിലും 11 തവണ തനിക്ക് നേരെ ഇത് അകാരണമായി നിഷേധിക്കപ്പെട്ടെന്ന് സോമി പറയുന്നു. കൂടെ ജോലി ചെയ്യുന്ന ഐറിഷ് നേഴ്സുമാരില്‍ പലര്‍ക്കും ഉയര്‍ന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോള്‍ യോഗ്യതകളും പ്രവര്‍ത്തി പരിചയവും കൂടുതലുള്ള ഈ മലയാളി നേഴ്സിങ് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു.

ഐ.എന്‍.എം.ഓ-ല്‍ അംഗമായ സോമി സംഘടനയുടെ പിന്തുണയോടെയാണ് ഡബ്ല്യൂ.ആര്‍.സി-യെ സമീപിച്ചത് എന്നാല്‍ നിയമ ലംഘനത്തെ വളരെ മോശമായി ചിത്രീകരിച്ച ഡബ്ല്യൂ.ആര്‍.സി-നടപടിയില്‍ ഇവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ ലേബര്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഒക്‌റ്റോബറോടെ അന്തിമ വിധി പ്രഖ്യാപിക്കും. തെളിവുകളും സാക്ഷികളും ഉള്ള കേസില്‍ തനിക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് സോമിയുടെ പ്രതീക്ഷ.

ഡികെ

Share this news

Leave a Reply

%d bloggers like this: