മലയാളി നഴ്സിംഗ് ഡയറക്റ്ററുടെ നേതൃത്വത്തില്‍ ഓര്‍വല്‍ ഹെല്‍ത്ത് കെയര്‍ ചരിത്രപദവിയിലേയ്ക്ക്

മലയാളിയായ നഴ്സിംഗ് ഡയറക്റ്ററുടെ നേതൃത്വത്തില്‍ പുതിയ ചരിത്രം എഴുതുകയാണ് ഡബ്ലിനിലെ ഓര്‍വല്‍ ഹെല്‍ത്ത് കെയര്‍. അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ ഓര്‍വല്‍ ഹെല്‍ത്ത് കെയറിന്റെ നഴ്‌സിങ് ഡയറക്ടര്‍ എന്ന പദവിയില്‍ എറണാകുളം കാലടി സ്വദേശിനിയായ ഡയാന റോസ് എന്ന മലയാളി നഴ്‌സ് നിയമിതയായി. 10 വര്‍ഷം മുന്‍പ് അയര്‍ലന്‍ഡില്‍ സ്റ്റാഫ് നഴ്‌സായി ജോലിയില്‍ പ്രവേശിച്ച ഡയാന ക്ലിനിക്കല്‍ നഴ്‌സിങ് മാനേജര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നഴ്‌സിങ് എന്നീ പദവികളല്‍ ജോലി ചെയ്തിട്ടുണ്ട്.

ഡയാനയുടെ അര്‍പ്പണബോധത്തോടെയുള്ള നിരന്തര പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിട്ടാണ് ഡയറക്ടര്‍ ഓഫ് നഴ്‌സിങ് എന്ന ഉന്നത പദവി നല്‍കിയതെന്ന് ഓര്‍വല്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് അറിയിച്ചു. 20 മില്യന്‍ യൂറോയുടെ നിക്ഷേപമുള്ള ഈ വമ്പന്‍ ഗ്രൂപ്പിന്റെ പേഴ്‌സണല്‍ ഇന്‍ – ചാര്‍ജ്ജുകൂടിയാണ് ഡയാന. ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്‍ന്തുണ നല്‍കുന്ന ഭര്‍ത്താവ് സാന്‍ജോ മുളവരിയ്ക്കല്‍ ഈ സ്ഥാപനത്തിലെ തന്നെ ജീവനക്കാരനാണ്. അയര്‍ലന്‍ഡില്‍ ധാരാളം മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഉന്നത പദവിയിലെത്തുന്ന മലയാളി നഴ്‌സുമാര്‍ വളരെ വിരളമാണ്.

ആധുനീക സജ്ജീകരണങ്ങളോടെ അയര്‍ലണ്ടിലെ ഏറ്റവും വലിയ നഴ്സിംഗ് ഹോം എന്ന പദവിയിലേയ്ക്ക് ഓര്‍വല്‍ ഹെല്‍ത്ത് കെയര്‍ ഇന്നലെ ഉയര്‍ത്തപ്പെട്ടപ്പോള്‍ ഡയാന അതിന്റെ സാരഥ്യത്തിലെത്തുകയായിരുന്നു. നഴ്സിംഗ് ഡയറക്റ്റര്‍ സ്ഥാനത്തോടൊപ്പം ഈ വമ്പന്‍ ഗ്രൂപ്പിന്റെ പേഴസണ്‍ ഇന്‍ ചാര്‍ജ് കൂടിയാണ് ഡയാന റോസ്. സാധാരണ സ്റ്റാഫ് നഴ്സായി ഓര്‍വല്‍ ഹെല്‍ത്ത് കെയറില്‍ പ്രവേശിച്ച ഡയനയ്ക്ക് അര്‍പ്പണബോധത്തോടെയുള്ള നിരന്തര പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് ഈ ഉന്നതപദവി നല്‍കിയതെന്ന് ആശുപത്രി മാനേജ് മെന്റ് വ്യക്തമാക്കുന്നു.

അയര്‍ലണ്ടില്‍ എത്തിയ ശേഷം പഠനത്തെ ഉപേക്ഷിച്ചില്ലയെന്നതും ഡയനയ്ക്ക് തുണയായി. ഇതേ സ്ഥാപനത്തിലെ ജീവനക്കാരന്‍ കൂടിയായ സാന്‍ജോ മുളവരിക്കലിന്റെ ഭാര്യയാണ് ഡയന റോസ്. 15 മില്ല്യണ്‍ യൂറോയുടെ നിക്ഷേപവുമായാണ് രാത് ഗറിലെ ഓര്‍വല്‍ ഹെല്‍ത്ത് കെയര്‍ റെസിഡന്‍ഷ്യല്‍ കെയര്‍ ഹോം വീണ്ടും തുറന്നത്. പുതുതായി 100 ബെഡ്ഡുകളും ചികിത്സാ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഹെല്‍ത്ത് കെയര്‍ വീണ്ടും തുറന്നതോടെ 180 ക്ലിനിക്കല്‍, സപ്പോര്‍ട്ട് സര്‍വീസ് ജോലികള്‍ക്ക് ക്ലിനിക്കില്‍ ഒഴിവുകളും സൃഷ്ട്ടിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേക സൗകര്യവുമായി അക്വയേര്‍ഡ് ബ്രെയ്ന്‍ ഇന്‍ജുറി യൂണിറ്റും ക്ലിനിക്കില്‍ ആരംഭിച്ചിട്ടുണ്ട്. ഡബ്ലിന്‍ സൗത്ത് കൗണ്ടിയില്‍ ഈ സേവനം വാഗ്ദാനം ചെയ്യുന്ന ആദ്യ ക്ലിനിക്കുമാണ് ഓര്‍വല്‍. എ.ബി.ഐ യൂണിറ്റിനൊപ്പം ന്യൂറോ റീഹാബിലിറ്റേഷന്‍ സ്പെഷ്യലൈസ്ഡ് ഫിസിയോതെറാപ്പി വിഭാഗവും പ്രവര്‍ത്തിക്കുന്നു.

ഇനിമുതല്‍ ദി നാഷണല്‍ റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍, റോയല്‍ ഹോസ്പിറ്റല്‍ ഡോണിബ്രൂക്ക് എന്നിവിടങ്ങളില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടതോ, ചികിത്സയ്ക്കായി കാത്തു നില്‍ക്കുന്നതോ ആയ രോഗികളും ഓര്‍വല്‍ ക്ലിനിക്കിലേക്കാണ് മാറ്റപ്പെടുന്നത്.

 
എ എം

Share this news

Leave a Reply

%d bloggers like this: