മലയാളികള്‍ ഉള്‍പ്പെട്ട വാട്ടര്‍ഫോര്‍ഡ് കൗണ്ടി ബാഡ്മിന്റണ്‍ ടീം മണ്‍സ്റ്റര്‍ ഇന്റര്‍ കൗണ്ടി ഇ ഗ്രേഡ് ചാമ്പ്യന്മാരായി

വാട്ടര്‍ഫോര്‍ഡ് മലയാളികള്‍ ആയ അനൂപ് ജോണും ബോബി ഐപ്പും ഉള്‍പ്പെട്ട വാട്ടര്‍ഫോര്‍ഡ് കൗണ്ടി ടീം മണ്‍സ്റ്റര്‍ ഇന്റര്‍ കൗണ്ടി ഇ ഗ്രേഡ് ചാമ്പ്യന്‍മാര്‍ ആയി. കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, കെറി, ലീമെറിക്ക്, ട്രിപ്പററി എന്നീ കൗണ്ടികള്‍ മത്സരിച്ച പ്രാഥമിക റൗണ്ടില്‍ നിന്ന് സെമിയില്‍ എത്തിയ വാട്ടര്‍ഫോര്‍ഡ് സെമിയില്‍ ട്രിപ്പററിയെയും ഫൈനലില്‍ കോര്‍ക്കിനെയും തകര്‍ത്താണ് വിജയഭേരി മുഴക്കിയത്.

ഇതോടെ ഓള്‍ അയര്‍ലണ്ട് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയും അനൂപും ബോബിയും ഉള്‍പ്പെട്ട വാട്ടര്‍ഫോര്‍ഡ് ടീം നേടി. ഒരു മാസത്തോളം നീണ്ടു നിന്ന സെലക്ഷന്‍ ട്രയല്‍സിനെ തുടര്‍ന്നാണ് ഇവരെ വാട്ടര്‍ഫോര്‍ഡ് കൗണ്ടി ടീമിലേക്ക് തിരഞ്ഞെടുത്തത്. കേരളത്തില്‍ ബോബി കോട്ടയം സ്വദേശിയും അനൂപ് ചെങ്ങന്നൂര്‍ സ്വദേശിയും ആണ്.

Share this news

Leave a Reply

%d bloggers like this: