മലയാളികള്‍ മെട്രോ സ്റ്റേഷനും വൃത്തികേടാക്കി തുടങ്ങി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കര്‍ശന നടപടിയെന്ന് അധികൃതര്‍

സര്‍വീസ് തുടങ്ങി ഏതാനും ദിവസം പിന്നിട്ടപ്പോള്‍ തന്നെ കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിലെ തൂണുകളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍കൊണ്ടു പേരെഴുതുക, പെയിന്റ് ഇളക്കിമാറ്റുക തുടങ്ങിയ’കലാവിരുതുകള്‍’ തുടങ്ങി. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നു നടപടികള്‍ കര്‍ശനമാക്കാന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചു. സിസിടിവി നോക്കി ആളുകളെ കണ്ടെത്താനാണു കെഎംആര്‍എല്ലിന്റെ ശ്രമം.

പാലാരിവട്ടം, പത്തടിപാലം സ്റ്റേഷനുകളിലെ തൂണികളിലാണു മൂര്‍ച്ചയേറിയ വസ്തുക്കള്‍കൊണ്ടു പേരുകള്‍ എഴുതിയിരിക്കുന്നത്. പേപ്പറുകളും മറ്റു മാലിന്യങ്ങളും ഫ്േളാറില്‍ വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. മെട്രോ നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നു ആദ്യ ദിവസം ഉച്ചവരെ 15 പേര്‍ക്കാണു പിഴ ഈടാക്കിയിരുന്നു. ഇതുവരെ 114 പേരില്‍നിന്നു പിഴ ഇടാക്കി. ടിക്കറ്റെടുത്തതിനെക്കാള്‍ കൂടുതല്‍ ദൂരം യാത്ര ചെയ്തവരും, അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ സ്റ്റേഷനുകളില്‍ ചെലവഴിച്ചവരുമാണു പിഴയടച്ചവരില്‍ കൂടുതലും.

മാധ്യമങ്ങളിലൂടെയും അല്ലാതെയും യാത്രക്കാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മെട്രോ സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി കെഎംആര്‍എല്‍ അധികൃതരും വ്യക്തമാക്കുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: