മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്…

അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം. മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം 2008 ല്‍ ഇദ്ദേഹത്തിനു ലഭിച്ചു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്നതാണ് ശ്രദ്ധേയമായ കൃതി. കേരളത്തിന്റെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കന്‍ തുടങ്ങിയത് 1950 മുതലാണ്.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ 1926 മാര്‍ച്ച് 18ന് അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് അക്കിത്തം ജനിച്ചത്. ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.

പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപനായും ചുമതല വഹിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

Share this news

Leave a Reply

%d bloggers like this: