മലയാളത്തിന്‍റെ “മെഹ്ഫില്‍” സംഗീതസദസ്സ്

 

പ്രശസ്ത പിന്നണിഗായിക സിത്താരയോടൊപ്പം സെപ്റ്റംബര്‍ 23ന് സംഗീത ആസ്വാദകര്‍ക്കായി മലയാളം സംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ മാസവും സംഘടിപ്പിക്കുന്ന സംഗീതസദസ്സ് – മെഹ്ഫിലിന്‍റെ സെപ്റ്റംബര്‍ മാസത്തെ പരിപാടി ക്ലോണിയില്‍ സംഘടിപ്പിക്കുന്നു.

 

സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകിട്ട്‌ 6 മണി മുതല്‍ ക്ലോണിയിലെ GRASSHOPPER INN FUNCTION ROOM -ല്‍ വച്ച് നടത്തപ്പെടും.  മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക സിത്താര  മുഖ്യാതിഥിയായി പങ്കെടുക്കും.  കൈരളി ടിവി യുടെ ഗന്ധര്‍വ സംഗീതം, ഏഷ്യാനെറ്റ്‌ ചാനലിന്‍റെ സപ്തസ്വരങ്ങള്‍, ജീവന്‍ ടിവിയുടെ  വോയ്സ്‌ തുടങ്ങിയ റിയാലിറ്റിഷോകളിലൂടെ ശ്രദ്ധേയയായി മാറിയ സിത്താര വിവിധ ഭാഷാകളിലായി നിരവധി സിനിമ ഗാനങ്ങള്‍

ആലപിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള 2012 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹയായ ഈ അനുഗ്രഹീത ഗായിക ഒരു നര്‍ത്തകി കൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ മലയാളം  സംഘടനയുടെ വന്‍വിജയമായ അരങ്ങ് -2014 എന്ന സംഗീത പരിപാടി സിത്താരയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

വിവിധഭാഷകളിലെ സിനിമ ഗാനങ്ങള്‍, കവിതകള്‍, ലളിതഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയ മെഹ്ഫില്‍ സംഗീത സദസ്സില്‍  സംഗീതപ്രേമികളായ ആര്‍ക്കും പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ജോബി സ്കറിയ – 0857184293

ബിപിന്‍ ചന്ദ് – 0894492321

Share this news

Leave a Reply

%d bloggers like this: