മലയാളത്തിന്റെ സ്വന്തം വാനമ്പാടി അയര്‍ലണ്ടിലേക്ക്

നാം നെഞ്ചോട് ചേര്‍ത്ത് ഓമനിക്കുകയും ഓര്‍മിക്കുകയും ചെയ്യുന്ന ഒരു പിടി നല്ല ഗാനങ്ങളുമായി മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര അയര്‍ലണ്ടിന്റെ ആകശത്തേക്ക്. മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സും മുദ്ര ഇവന്‍സും ചേര്‍ന്ന് നടത്തുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് എന്ന സംഗീത രാവിലേക്കാണ് ഇന്ത്യന്‍ സംഗീതരംഗത്തെ പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം പത്മശ്രീ കെ എസ് ചിത്ര എത്തുന്നത്. കെ എസ് ചിത്ര അയര്‍ലണ്ടിലേക്ക് വരുന്നു എന്ന വാര്‍ത്ത അറിയിക്കുക എന്നതിനപ്പുറം ഒരു വരി കുറിക്കുക ഏറെ പ്രയാസകരമായ ഒന്നാണ്. അത്രയേറെ നാദ ശ്രവണ സുഖങ്ങളിലേക്ക് ആഴത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു ആ അനുഗ ഹീത ശബ്ദം.

കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ ,പതിനെട്ട് ഭാഷകളിലായി ഇരുപത്തയ്യായിരത്തിലധികം ഗാനങ്ങള്‍ .പതിനാറു് കേരള സംസ്ഥാന അവാര്‍ഡുകള്‍ അടക്കം മുപ്പത്തഞ്ചു് സംസ്ഥാന അവാര്‍ഡുകള്‍ ,ആറ് ദേശീയ പുരസ്‌ക്കാരങ്ങളടക്കം എണ്ണിയാലൊടുങ്ങാത്ത പുരസ്‌ക്കാരങ്ങള്‍ പത്മശ്രീയിലും അവസാനിക്കാതെ നീളുന്നു.നാലു ദശാബ്ദങ്ങള്‍ക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ത്യക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന അത്ഭുതമായി ചിത്ര വളര്‍ന്നു നില്‍ക്കുമ്പോളും മലയാളിക് ,എത്ര വലിയ സങ്കടങ്ങളും നിമിഷാര്‍ദ്ധത്തിന്റെ ഇടവേളയില്‍ മാറ്റാന്‍ പോന്ന ഒരു താരാട്ടു പാട്ടിന്റെ നിഷ്‌കളങ്കതയോളം പോന്ന ചിരിയുമായി നില്‍ക്കുന്ന നമ്മുടെ സ്വന്തം ചിത്ര ചേച്ചിയാണ്..

എത്രയെത്ര കലാകാരന്‍മാരുടെയും വാദ്യോപകരണങ്ങളുടെയും സമ്മേളനങ്ങളായിരുന്നു ഓരോ ഗാനങ്ങളുടെയും പിറവിയും ,പിന്നതിന്റെ പുനരാവര്‍ത്തനങ്ങളായ ഗാനമേളകളും. കാലം പുരോഗമിച്ച് കംപ്യൂട്ടര്‍ യുഗത്തിലെത്തിയപ്പോള്‍ കാര്യങ്ങളൊക്കെ എളുപ്പമായെങ്കിലും എവിടെയോ ചോര്‍ന്നു പോയത് പാട്ടിന്റെ ജീവന്‍ തന്നെയായിരുന്നു. അതുകൊണ്ടാവാം ഗാനമേളകളൊക്കെ പ്രഹസനങ്ങളായി മാറിയത്…

ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട് തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് അങ്ങിനെ ചിലതാണ്…. ഗാനമേളകളില്‍ നിന്നും എന്നോ നഷ്ടപ്പെട്ടു പോയ വാദ്യോപകരണങ്ങളുടെ തുടിപ്പുകളെ ,അത് വഴി ചോര്‍ന്നു പോയ പാട്ടിന്റെ ജീവനെ ,നാമറിയാതെ നഷ്ടപ്പെട്ടു തുടങ്ങിയ സംഗീതത്തിന്റെ ആത്മാവിനെത്തന്നെ…. മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സസും മുദ്ര ഇവെന്റ്‌സ് ചേര്‍ന്ന് ഒരുക്കുന്ന K S CHITRA LIVE IN CONCERT കെ എസ് ചിത്രയോടൊപ്പം പ്രശസ്ത പിന്നണി ഗായകന്‍ K K നിഷാദ്, ഗായികയും പ്രശസ്ത വയലിനിസ്റ്റ് രൂപ രേവതിയും, 8 പേരടങ്ങുന്ന ചിത്രയുടെ തന്നെ ഓര്‍ക്കസ്ട്ര ടീമും ഈ വരുന്ന ഓഗസ്റ്റ് 25 നു, സയന്റോളജി കമ്മ്യൂണിറ്റി സെന്റര്‍, ഫിര്‍ഹൗസ്, താലായില്‍, വൈകുന്നേരം 17:00 to 20.30 വരെ

CONTACTS:
Kiran: 0872160733
Sujith: 0860291260
Pradeep: 0871390007
Alex: 0871237342
Sabu: 0877913481

TICKETS: www.wholelot.ie/tickets from last week of June
TUNE IN FOR EARLY BIRD OFFER

Share this news

Leave a Reply

%d bloggers like this: