‘മലയാളം ‘സംഘടിപ്പിച്ച വിദ്യാരംഭചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

താലായിലെ സെന്റോളോജി ഓഡിറ്റോറിയത്തില്‍ വച്ച് വിജയദശമി ദിനത്തില്‍ കലാ – സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങില്‍ ഈ വര്‍ഷത്തെ ഫൊക്കാന അവാര്‍ഡ് ജേതാവും ,ബ്ലോഗറും, ഐറിഷ് മലയാളിയുമായ സ്വാതി ശശിധരന്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കി. അകാലത്തില്‍ പൊലിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ വയലിനിസ്‌റ് ബാലഭാസ്‌കറിന് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ തുടങ്ങിയത്.

ഈ വര്‍ഷം ജൂനിയര്‍ സെര്‍ട്ടിനും ,ലീവിങ് സെര്‍ട്ടിനും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ‘മലയാളം’ പ്രത്യേകം രൂപകല്‍പന ചെയ്ത മെമന്റോകള്‍ സ്വാതി ശശിധരന്‍ സമ്മാനിച്ചു . സംഘടന കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിനു ലഭിച്ച എന്‍ട്രികള്‍ പ്രദര്‍ശിപ്പി ക്കുകയും മികച്ച ഷോര്‍ട് ഫിലിം ,മികച്ച സംവിധായകന്‍ ,മികച്ച അഭിനേതാവ് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ധാരാളം ഷോര്‍ട് ഫിലിമുകള്‍ക്കു രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ള, അയര്‍ലണ്ട് സര്‍ക്കാരിന്റെ ബഹുമതി കരസ്ഥമാക്കിയിട്ടുള്ള ശ്രീ ജിജോ എസ്. പാലാട്ടി ഫിലിമുകള്‍ വിലയിരുത്തി കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി . ‘Its Never Too Late’ എന്ന ഫിലിമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത് .സാരംഗ് വിനോദ് മികച്ച നടനായി തെരെഞ്ഞടുക്കപെട്ടു .

‘മലയാളം’ സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ രശ്മി വര്‍മ ,വര്‍ഗീസ് ജോയ് ,അശ്വതി പ്ലാക്കല്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ടു, മൂന്നു സ്ഥാനങ്ങള്‍ നേടി . പൊതുസമ്മേളനത്തില്‍ കുട്ടികളുടെ വിവിധതരം കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു .പ്രസിഡന്റ് എല്‍ദോ ജോണ്‍ ,സ്വാതി ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.സെബി സെബാസ്റ്റ്യന്‍ സ്വാഗതവും ,സെക്രട്ടറി വിജയ് ശിവാനന്ദ് നന്ദിയും രേഖപ്പെടുത്തി . രാജന്‍ ദേവസ്യ ,രാജേഷ് ഉണ്ണിത്താന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി .

 

Share this news

Leave a Reply

%d bloggers like this: