‘മലയാളം’ സംഘടനയെ നയിക്കാന്‍ പുതിയ സാരഥികള്‍

പന്ത്രണ്ടാം വര്‍ഷത്തേക്ക് ചുവട് വയ്ക്കുന്ന ‘മലയാളം’ കലാ സാംസ്‌കാരിക സംഘടനയെ 2018-19 കാലയളവില്‍ നയിക്കാനുള്ള കമ്മിറ്റി അംഗങ്ങളെ താലയിലെ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ചു തെരഞ്ഞെടുത്തു .പൊതുയോഗം സ്ഥാനം ഒഴിഞ്ഞ കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും നന്ദി അറിയിക്കുകയും ചെയ്തു.

.. മലയാള നാടിന്റെ സുഗന്ധം പ്രവാസികളായ ഐര്‍ലണ്ടില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിതമായ ഈ സംഘടന കലാ സാംസ്‌കാരിക മേഖലകളില്‍ നാളിതു വരെ സജീവ മായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.മാറുന്ന കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ചു ഐറിഷ് മലയാളികളുടെ ക്ഷേമത്തിനായി നിലകൊള്ളാന്‍ പ്രതിജ്ഞാ ബദ്ധമായ ‘മലയാളം’ സംഘടന പുതിയ വര്‍ഷത്തേക്ക് വേണ്ടി വ്യത്യസ്ഥ മായ പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണ് . പുതുതായി തെരഞ്ഞെടുക്കപെട്ടവരുടെ വിവരങ്ങള്‍

പ്രസിഡന്റ് എല്‍ദോ ജോണ്‍ , വൈസ് പ്രസിഡന്റ് രാജേഷ് ഉണ്ണിത്താന്‍

സെക്രട്ടറി വിജയ് ശിവാനന്ദന്‍, ജോയിന്റ് സെക്രട്ടറി മനോജ്  മെഴുവേലി

ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ബേസില്‍ സ്‌കറിയ, ട്രെഷറര്‍ ലോറെന്‍സ് കുര്യാക്കോസ്

കമ്മിറ്റി അംഗങ്ങള്‍ രാജന്‍ ദേവസ്യ , ബേബി പെരേപ്പാടന്‍ ,അജിത് കേശവന്‍ ,ജോജി എബ്രഹാം , സെബി സെബാസ്റ്റ്യന്‍ ,ജോയിച്ചന്‍ മാത്യു ,അജയ് പിള്ള ,വിനോദ് കോശി .

ഈ കാലമത്രയും  മലയാളികള്‍ നല്‍കി പോന്ന സ്‌നേഹവും സഹകരണവും തുടര്‍ന്നും പ്രതീക്ഷി ക്കുന്നതായി തെരഞ്ഞെടുക്കപെട്ട അംഗങ്ങള്‍ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: