‘മലയാളം’ ഒരുക്കുന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മാര്‍ച്ച് 19 ന് താലയില്‍

 

അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കുമായി കലാ -സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വര്‍ഷം മാര്‍ച്ച് 19 തിങ്കളാഴ്ച താല ഫിര്‍ഹൌസിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപെടുന്നു . സെന്റ് പാട്രിക്‌സ് ഡേയോടനുബന്ധിച്ചുള്ളപൊതു അവധി ദിനമാണ്ഈ വര്‍ഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . ജൂനിയര്‍ (8 to 12 years) ,സീനിയര്‍(13 to 17 years) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം.

SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്തു പരീക്ഷ കൂടാതെ ഓഡിയോ, വീഡിയോ റൗണ്ടുകളും ഉണ്ടായിരിക്കും . രണ്ടു പേര്‍ വീതം അടങ്ങുന്ന ഓരോ ടീമായിരിക്കണം മത്സരിക്കേണ്ടത് .ഒരു ടീമിനുള്ള രെജിസ്‌ട്രേഷന്‍ ഫീസ് 20 യൂറോ ആയിരിക്കും . രാവിലെ 11 .30 ന് രെജിസ്‌ട്രേഷന്‍ ആരംഭിക്കും . ക്ര്യത്യം 12 മണിയോടെ മത്സരം ആരംഭിക്കും . മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ് . സെമിഫൈനല്‍ ,ഫൈനല്‍ റൗണ്ടുകള്‍ക്കുശേഷം വിജയികളാകുന്ന ടീമുകള്‍ക്ക് ട്രോഫിയും ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് . പങ്കെടുക്കുന്ന കുട്ടികള്‍ മാര്‍ച്ച് 9 നു മുന്‍പായിപേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം . പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാനും മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുമായി താഴെ കാണുന്ന ഏതെങ്കിലും നമ്പറുകളില്‍ ബന്ധപ്പെടണമെന്നു ‘മലയാളം’ ഭാരവാഹികള്‍ അറിയിക്കുന്നു .

പ്രദീപ് 0871390007
അലക്‌സ് 0871237342
ബിപിന്‍ ചന്ദ് 0894492321
കിരണ്‍ 0872160733

 

Share this news

Leave a Reply

%d bloggers like this: