‘മലയാളം’ ഒരുക്കുന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മാര്‍ച്ച് 18 ന് താലയില്‍

അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാ -സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വര്‍ഷം മാര്‍ച്ച് 18 തിങ്കളാഴ്ച താല ഫിര്‍ഹൌസിലുള്ള സൈന്റോളജി കമ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപെടുന്നു . സെന്റ് പാട്രിക്‌സ് ഡേയോടനുബന്ധിച്ചുള്ള പൊതു അവധി ദിനമാണ്ഈ വര്‍ഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . പ്രൈമറി ( class 1 to class 6 ), സെക്കണ്ടറി ( 1st year to 6th year ) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം.

SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്തു പരീക്ഷ കൂടാതെ ഓഡിയോ, വീഡിയോ റൗണ്ടുകളും ഉണ്ടായിരിക്കും . രണ്ടു പേര്‍ വീതം അടങ്ങുന്ന ഓരോ ടീമായിരിക്കണം മത്സരിക്കേണ്ടത് .ഒരു ടീമിനുള്ള രെജിസ്‌ട്രേഷന്‍ ഫീസ് 20 യൂറോ ആയിരിക്കും . രാവിലെ 9 .30 മുതല്‍ 10 മണി വരെ രെജിസ്‌ട്രേഷനുള്ള സമയമായിരിക്കും. കൃത്യം 10 മണിക്ക് മത്സരം ആരംഭിക്കും . . മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ് . സെമിഫൈനല്‍ ,ഫൈനല്‍ റൗണ്ടുകള്‍ക്കുശേഷം വിജയികളാകുന്ന ടീമുകള്‍ക്ക് ട്രോഫിയും ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് . പങ്കെടുക്കുന്ന എല്ലാ വിദ്യര്‍ത്ഥികള്‍ക്കും സെര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും .

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ മാര്‍ച്ച് 10 നു മുന്‍പായി പേരുകള്‍ മലയാളം സംഘടനയുടെ വെബ്‌സൈറ്റ് ആയ http://www.malayalam.ie ലെ registration link ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കണം . മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ കാണുന്ന ഏതെങ്കിലും നമ്പറുകളില്‍ ബന്ധപ്പെടണമെന്നു ‘മലയാളം’ ഭാരവാഹികള്‍ അറിയിക്കുന്നു .

Rajesh Unnithan 086 0866988
Rajan Devassia 087 0573885
VInod Koshy 0879519524
VIjay Sivanand 087 7211654

Share this news

Leave a Reply

%d bloggers like this: