സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഇടവക ദിനവും സംയുക്ത വാര്‍ഷിക ആഘോഷങ്ങളും.

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഫെബ്രുവരി 18 ശനിയാഴ്ച ഇടവക ദിനവും സംയുക്ത വാര്‍ഷിക ആഘോഷങ്ങളും.
ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ Dunboyne Communtiy Cetnre ല്‍ വച്ച് ഇടവക ദിനം ,വിശ്വാസ പരിശീലന വാര്‍ഷികം, കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു. സിറോ മലബാര്‍ ചര്‍ച് അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്യും .

അന്നേ ദിവസം വിവിധ വിഭാഗങ്ങളിലെ വിശ്വാസ പരിശീലന കുട്ടികളുടെയും എല്ലാ കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന വിവിധ കലാപരിപടികളിലേക്കും,സ്‌നേഹവിരുന് നിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു

Share this news

Leave a Reply

%d bloggers like this: