മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് മൂന്നു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മലപ്പുറം: ഡിഫ്തീരിയ(തൊണ്ടമുള്ള്) ബാധിച്ചു മലപ്പുറത്തെ മൂന്നു വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. താനൂര്‍ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി, പള്ളിക്കല്‍ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി, ചീക്കോട് സ്വദേശിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി എന്നിവര്‍ക്കാണ് ഡിഫ്ത്തീരിയ പിടിപ്പെട്ടത്.

താനൂര്‍ സ്വദേശിയും പതിനാറുകാരനുമായ വിദ്യാര്‍ഥിയാണ് ഗുരുതരാവസ്ഥയിലുളളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡിഫ്ത്തീരിയക്കെതിരെയുള്ള മരുന്നായ ആന്റി ടോക്‌സിന്‍ സിറം സൂക്ഷിച്ചിരുന്നതിനാല്‍ കുട്ടികള്‍ക്ക് പെട്ടെന്നു ചികിത്സ ലഭ്യമാക്കാനായി. രോഗം പിടിപ്പെട്ട പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: