മറവി രോഗമുള്ളവര്‍ക്ക് ഓര്‍മ്മ തിരിച്ചെടുക്കാം 6 മാസത്തിനിടയില്‍

വാഷിംഗ്ടണ്‍: ഡിമെന്‍ഷ്യ രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഗവേഷണഫലം പുറത്തുവിട്ടിരിക്കുകയാണ് മിയാമി യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. ഓര്‍മ്മക്കുറവ് ഉള്ളവര്‍ക്ക് അത് പരിഹരിക്കാനും, ഭാവിയില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാതിരിക്കാനും വ്യായാമങ്ങളിലൂടെ സാധ്യമാക്കാമെന്ന് പഠനഫലങ്ങള്‍ തെളിയിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു.

എയ്റോബിക്സ്, നൃത്തം, യോഗ എന്നിവയില്‍ ഏതെങ്കിലുമൊന്ന് പരിശീലിക്കുന്നതിലൂടെ മറവി പരിഹരിക്കാന്‍ കഴിയുമെന്ന് സംഘം കണ്ടെത്തി. ഡിമെന്‍ഷ്യ ഉള്ളവര്‍ക്ക് ദിവസേന നിശ്ചിത സമയം ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട വ്യായാമങ്ങള്‍ പരിശീലിപ്പിച്ചപ്പോള്‍ 6 മാസത്തിനുളില്‍ അത്ഭുതകരമായ പഠനഫലമാണ് ലഭിച്ചത്. ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് പോലുള്ള മറവി രോഗങ്ങളെ പ്രതിരോധിക്കാന്‍ ഔഷധങ്ങളേക്കാള്‍ നല്ല പ്രതിവിധിയാണ് ഇത്തരം വ്യായാമങ്ങളെന്ന് ഗവേഷകര്‍ പറയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: