മരിച്ചയാള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു തൊട്ടുമുന്‍പ് എഴുന്നേറ്റു

 
മുംബൈ: പോസ്റ്റ്‌മോര്‍ട്ടത്തിനു തൊട്ടുമുന്‍പ് മരിച്ചയാള്‍ എഴുന്നേറ്റു. മുംബൈയിലെ സിയോന്‍ ആശുപത്രിയിലാണു സംഭവം. മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതിയയാള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു തൊട്ടു മുന്‍പ് ശ്വസിക്കുന്നുണ്ടെന്നു കണ്ടെത്തിയതു മറ്റു ജീവനക്കാരാണ്. ഡോക്ടര്‍ക്കു സംഭവിച്ചതു ഗുരുതരമായ അനാസ്ഥയാണ് ജീവനുള്ളയാളെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെത്തിച്ചത്.

അതേസയമം അപകടം തിരിച്ചറിഞ്ഞ ഡോക്ടര്‍ എല്ലാ തെളിവുകളും നശിപ്പിച്ചു. മുബൈയിലെ ബസ് സ്റ്റോപ്പില്‍ അബോധാവസ്ഥയില്‍ കണ്ട അഞ്ജാതനെക്കുറിച്ചു ലഭിച്ച ഫോണ്‍കോളിനെ തുടര്‍ന്ന് പോലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയ ഉടന്‍തന്നെ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. എത്രയും വേഗം പോസ്റ്റ്‌മോര്‍ട്ടം നടത്താനുളള നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശവും നല്‍കി.

ഇതിനായി കൊണ്ടുപോകുന്ന വഴിക്കാണു ജീവനക്കാര്‍ മൃതദേഹത്തിനു ജീവനുണ്ടെന്നു മനസിലാക്കിയത്. വിവരമറിഞ്ഞ ഡോക്ടര്‍ വേഗത്തില്‍തന്നെ ആശുപത്രി രേഖകളില്‍നിന്ന് ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും നീക്കംചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്താനെത്തിയ പോലീസുകാര്‍ കണ്ടതു ജീവിച്ചിരിക്കുന്ന വ്യക്തിയെയാണ്. സംഭവം ഗുരുതര വീഴ്ചയാണെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്നും പോലീസ് മേധാവികള്‍ വ്യക്തമാക്കി. 45 വയസ് പ്രായം തോന്നിക്കുന്ന രോഗിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: