മരിക്കാന്‍ അനുവദിക്കണമെന്ന് വ്യാപം കേസിലെ പ്രതികള്‍

 
ഭോപ്പാല്‍: ജാമ്യം നല്‍കുകയോ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കുകയൊ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപം അഴിമതിക്കേസില്‍ വിചാരണ നേരിട്ട് ഗ്വാളിയര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 70 ജൂനിയര്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും രാഷ്ട്രപതിക്ക് കത്തയച്ചു.

വ്യാപം കേസിലെ അന്വേഷണം വൈകുന്നതുമൂലം തങ്ങളുടെ ഭാവി ഇരുട്ടിലാകുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അയച്ച കത്തില്‍ പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നാണ് ആവശ്യം. വ്യാപം ജീവനക്കാരും ഉന്നതരും നടത്തിയ അഴിമതിയുടെ പേരില്‍ തങ്ങളെ പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. ദിവസങ്ങള്‍ക്ക്മുമ്പ് ഗിജ് രാ രാജാ മെഡിക്കല്‍ കോളേജിലെ അഞ്ച് വിദ്യാര്‍ഥികളും സമാനമായ കത്ത് രാഷ്ട്രപതിക്ക് അയച്ചിരുന്നു.

സര്‍ക്കാര്‍ നിയമനങ്ങളും പ്രൊഫഷണല്‍ കോളേജ് അഡ്മിഷനുകളുമായി ബന്ധപ്പെട്ട് നടന്ന മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസില്‍ 2000 ലേറെപ്പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ക്രമക്കേടുമായി ബന്ധമുള്ള 40 ഓളം പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെയാണ് ‘വ്യാപം’ മാധ്യമ ശ്രദ്ധ നേടിയത്. അഭിമുഖം തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ അടക്കമുള്ളവരാണ് മരിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: