മരിക്കണമെങ്കില്‍ അയര്‍ലന്‍ഡില്‍ കിടന്നുമരിക്കണം, ഇന്ത്യയില്‍ പോകരുത്,എന്നാല്‍ കേരളം മുന്‍നിരയില്‍

 

ഡബ്ലിന്‍: മരിക്കണമെങ്കില്‍ അയര്‍ലന്‍ഡില്‍ കിടന്നുമരിക്കണം, അല്ലെങ്കില്‍ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ബല്‍ജിയം തുടങ്ങിയ ഏതെങ്കിലും രാജ്യത്ത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്കണോമിക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ മരിക്കാന്‍ ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമെത്തിയ അഞ്ചുരാജ്യങ്ങളാണിവ. ഒരാള്‍ക്ക് ജീവിതത്തിന്റെ അവസാനനാളുകളില്‍ മികച്ച പരിചരണം ലഭ്യമാക്കുന്ന രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍ നിരയിലെത്തിയിരിക്കുന്നത്. നാലാം സ്ഥാനത്ത് നില്‍ക്കുന്ന അയര്‍ലന്‍ഡ് മരിക്കാന്‍ പറ്റിയ നല്ല രാജ്യമാണ്.

അതേസമയം ഇന്ത്യയില്‍ കിടന്ന് മരിക്കരുതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ക്വാളിറ്റി ഡെത്ത് ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലാണ്. 80 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 67 -ാം സ്ഥാനത്താണ്. 71-ാം സ്ഥാനത്ത് നില്‍ക്കുന്ന ചെനയും മരിക്കാനനുയോജ്യമായ സ്ഥലമല്ല. എന്നാല്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലാണെങ്കിലും കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാണെന്നാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത്. ഇന്ത്യയുടെ മൂന്നുശതമാനം മാത്രം ജനങ്ങളുള്ള കേരളത്തില്‍ പലനിര്‍ണായക രോഗങ്ങള്‍ക്കുമുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും സ്വാന്തന ചികിത്സാനയം പിന്തുടരുന്ന ഇന്ത്യയിലെ ഏകസംസ്ഥാനമാണ് കേരളമെന്നും സര്‍ക്കാര്‍ കമ്മ്യൂണിറ്റി-അടിസ്ഥാനമാക്കിയുള്ള കെയര്‍ പ്രോഗ്രാമുകള്‍ക്ക് ഫണ്ടനുവദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവസാനനാളുകള്‍ കേരളത്തില്‍ ചെലവഴിക്കാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് സന്തോഷിക്കാം.
-എജെ-

Share this news

Leave a Reply

%d bloggers like this: