മരണത്തിന് ശേഷം മണിക്കൂറുകള്‍കൂടി ആത്മാവ് ശരീരത്തില്‍ തന്നെ തുടരും; അപൂര്‍വമായ കണ്ടെത്തലുമായി ശാസ്ത്രം

 

മരണത്തോടെ എല്ലാം അവസാനിച്ചുവെന്നാണ് എല്ലാവരുടെയും വിശ്വാസം. എന്നാല്‍, മരിച്ചാലും മനസ്സ് ഏതാനും മണിക്കൂറുകള്‍കൂടി ശരീരത്തില്‍ തുടരുമെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. നിങ്ങള്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് നിങ്ങള്‍ അറിയുകയും ഉറ്റബന്ധുകക്കളുടെ വിലാപം കേള്‍ക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ശരീരത്തില്‍ ജീവന്റെ എല്ലാ ലക്ഷണങ്ങളും അവസാനിച്ചുകഴിഞ്ഞാലും ബോധമനസ്സ് ഉണര്‍ന്നുതന്നെയിരിക്കും. സ്വന്തം മരണം അറിയുന്നത് അങ്ങനെയാണ്. ഇതിന് തെളിവുമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഏതാനും യുവശാസ്ത്രജ്ഞര്‍ മരണശേഷമെന്തെന്ന് കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു സിനിമയുടെ പ്രമേയം. രാസവസ്തു ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് മരണശേഷമെന്തെന്ന് കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. സമാനമായ രീതിയിലാണ് ശാസ്ത്രലോകവും വലിയ രഹസ്യം തേടി പുറപ്പെട്ടത്.

ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ലാന്‍ഗോണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍ യൂറോപ്പിലും അമേരിക്കയിലുമായാണ് ഇതിനുള്ള പഠനം നടത്തിയത്. ഹൃദയാഘാതം വന്ന് മരണത്തെ മുഖാമുഖം കാണുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തതവരുടെ അനുഭവങ്ങള്‍ പഠിക്കുകയാണിവര്‍ ചെയ്തത്.

ഡോക്ടര്‍മാരും നഴ്‌സുമാരും ജീവന്‍ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തങ്ങളറിയുന്നുണ്ടായിരുന്നുവെന്ന് ഇത്തരം അവസ്ഥയിലൂടെ കടന്നുപോയവര്‍ പറഞ്ഞു. അവിടെ പറയുന്നത് മുഴുവന്‍ കേള്‍ക്കുകയും അതിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍പ്പതിയുകയും ചെയ്തു. മരണത്തിന്റെ വക്കത്തുനിന്ന് തിരിച്ചെത്തിയവരുടെ ഈ അനുഭവങ്ങള്‍ റെക്കോഡ് ചെയ്യുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്.

പിന്നീട്, ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരില്‍നിന്നും നഴ്‌സുമാരില്‍നിന്നും അന്ന് സംഭവിച്ച കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് രോഗികളും ഡോക്ടര്‍മാരും പറഞ്ഞ കാര്യങ്ങള്‍ തമ്മില്‍ സമാനകളുണ്ടായിരുന്നു. ശരീരം നിശ്ചലമായശേഷവും ബോധമനസ്സ് ഏതാനും സമയംകൂടി തുടരുമെന്ന നിഗമനത്തിലെത്താന്‍ ഇത് സഹായിച്ചുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സാം പര്‍നിയ പറയുന്നു.

ഹൃദയമിടിപ്പ് നിലയ്ക്കുന്നതോടെയാണ് ഒരാള്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നത്. മിടിപ്പ് നിലയ്ക്കുന്നതോടെ, തലച്ചോറിലേക്കുള്ള രക്തയോട്ടം നില്‍ക്കുകയും രോഗി മരിക്കുകയും ചെയ്യും. ഇതോടെയാണ് തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതും രോഗി മരിക്കുന്നതും. എന്നാല്‍, പൂര്‍ണമായും തലച്ചോറിലെ കോശങ്ങള്‍ മരിക്കുന്നതിന് മണിക്കൂറുകളെടുക്കുമെന്ന് സാം പര്‍നിയ പറയുന്നു. സി.പി.ആര്‍ കൊടുത്ത് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നത് ഇതുകൊണ്ടാണെന്നും ഡോക്ടര്‍ പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: