മരടിലെ ഫ്‌ലാറ്റ് ഒഴിഞ്ഞുപോകേണ്ട കാലാവധി നാളെ അവസാനിക്കും ; ഒഴിയില്ലെന്ന് ഉറപ്പിച്ച് ഉടമകള്‍

കൊച്ചി : ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെ അവസാനിരിക്കെ ഒഴിഞ്ഞുപോകില്ലെന്ന് വ്യക്തമാക്കി ഫ്‌ളാറ്റ് ഉടമകള്‍. അഞ്ച് ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന് നഗരസഭയുടെ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഈ കാലാവധി നാളെ അവസാനിക്കും. എന്നാല്‍ നോട്ടീസുകള്‍ നല്‍കിയത് നിയമാനുസൃതമല്ലെന്നാണ് ഫ്‌ളാറ്റുടമകള്‍ പറയുന്നത്. കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കും

അഞ്ച് ഫ്‌ളാറ്റുകളിലുമായി 350ല്‍ ഏറെ കുടുംബങ്ങള്‍ ആണുള്ളത്. ഇതില്‍ പലരും സ്ഥിരതാമസക്കാരല്ല. ഇവരെല്ലാം ഒറ്റസ്വരത്തില്‍ പറയുന്നത് വീട് വിട്ടില്ലിറങ്ങില്ലെന്നാണ്. അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് മരട് നഗരസഭ. കേരളത്തിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ടെന്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

വിധി ബാധിക്കുന്നവരുടെ വാദം നേരിട്ട് കേള്‍ക്കാതെയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത് എന്ന് നിയമജ്ഞര്‍ ഉള്‍പ്പെടെ പലരും പറയുന്നു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേരളത്തിലെ മുഴുവന്‍ എംഎല്‍എമാര്‍ക്കും ഫ്‌ളാറ്റ് ഉടമകള്‍ സങ്കട ഹര്‍ജി നല്‍കിയിരിക്കുകയാണ്. അതേസമയം സമരം കടുപ്പിക്കാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം. മരട് മുന്‍സിപ്പാലിറ്റിയുടെ മുമ്പിലും ഫ്‌ളാറ്റിന്റെ മുമ്പിലും അനിശ്ചിതകാല സത്യാഗ്രഹം നടത്താനാണ് ഇവരുടെ തീരുമാനം.

Share this news

Leave a Reply

%d bloggers like this: